യുഎഇയിൽ ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇന്ന് രാവിലെ രാജ്യത്തുടനീളം ഫോഗ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഉൾപ്രദേശങ്ങളിൽ രാത്രി 7 ഡിഗ്രി സെൽഷ്യസും വരെയും താപനില കുറയാം എന്നാണ് അറിയിച്ചിരിക്കുന്നത്. അബുദാബിയിലും ദുബായിലും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാനും സാധ്യതയുണ്ട്. ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഹ്യുമിഡിറ്റി അനുഭവപ്പെടും.