വേനലവധിക്കാലത്ത് വിരുന്നൊരുക്കി ‘സമ്മർ വിത്ത് ലുലു’ ക്യാമ്പയിന് യുഎഇയിൽ തുടക്കമായി

ദുബായ്: വേനലവധിക്കാലത്ത് ഏറ്റവും മികച്ച ഓഫറുകളുമായി ‘സമ്മർ വിത്ത് ലുലു’ ക്യാമ്പയിൻ യുഎഇയിൽ ആരംഭിച്ചു. ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാമ്പയിന് ഔദ്യോഗിക തുടക്കമായി. ഗ്രോസറി, നട്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ്, ട്രാവൽ ആക്സസറീസ്, ഫാഷൻ ഉത്പന്നങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൺഗ്ലാസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഫ്രീ സമ്മർ ക്യാമ്പയിൻ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 100 ദിർഹത്തിൽ കൂടുതൽ ഷോപ്പ് ചെയ്യുന്ന ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും കാത്തിരിക്കുന്നു. പ്രമുഖ ജുവലറി ബ്രാൻഡായ തനിഷ്കുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

പ്രവാസി കുടുംബങ്ങളുടെ ഷോപ്പിംഗ് ബജറ്റ് ഫ്രണ്ട്ലിയാക്കാൻ ‘ഹോളിഡേ സേവ്ഴ്സ്’, ബാഗുകൾ, ലഗേജ് ട്രാവൽ ആക്സസറീസ് എന്നിവയ്ക്ക് മികച്ച ഓഫറുകളുമായി ട്രാവൽ ഫെസ്റ്റ്, കോസ്മെറ്റിക്സ്-സ്കിൻ കെയർ- ബ്യൂട്ടി ഉത്പന്നങ്ങൾക്കായി ‘സീസൺ ടു ഗ്ലോ’, വേനൽക്കാലത്തിന് അനുയോജ്യമായ ഫാഷൻ ശേഖരവുമായി ‘ട്രാവൽ ഇൻ സ്റ്റൈൽ’, സൺഗ്ലാസുകൾക്ക് മികച്ച ഓഫറുകളുമായി ‘ഹലോ സമ്മർ’ തുടങ്ങി ആകർഷകമായ പ്രൊമോഷനുകളാണ് ലുലു സ്റ്റോറുകളിൽ നടക്കുന്നത്. വൈവിധ്യമാർന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി ‘സിപ് സമ്മർ’, ‘മെലൺ ഫെസ്റ്റ്’, ചോക്ലേറ്റുകളുടെ വ്യത്യസ്ഥമായ ശേഖരവുമായി ‘ഹാപ്പിനസ്സ് ഇൻ എവരി ബൈറ്റ്’ പ്രൊമോഷനും ഏവരുടെയും മനംകവരുന്നതാണ്. ഓർഗാനിക്- ഹെൽത്തി ഭക്ഷ്യോത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി ‘ഹെൽത്തി ഈറ്റ്സ്’ പ്രൊമോഷനും ക്യാമ്പയിനിന്റെ ഭാഗമായുണ്ട്.

എസി, റഫ്രിജറേറ്റർ, കൂളർ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ് തുടങ്ങിയവയ്ക്കും നല്ല ഓഫറുകളാണുള്ളത്. കുട്ടികൾക്കായി ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ ക്യാമ്പെയിനും ഒരുക്കിയിട്ടുണ്ട്. ലുലുവിന്റെ വാല്യൂ ഷോപ്പിംഗ് സ്റ്റോറായ ലോട്ടിലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിർഹത്തിൽ താഴെ വിലയിലാണ് ലോട്ടിൽ നിരവധി ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ജൂലൈ 31 വരെയാണ് സമ്മർ വിത്ത് ലുലു ക്യാമ്പയിൻ നടക്കുക.

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാസർഗോഡ് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിരക്കിൽ പെട്ട് 20 പേര്‍ ആശുപത്രിയിൽ

കാസർഗോഡ്: ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 20 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവജന കൂട്ടായ്‌മയായ 'ഫ്രീ' യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് ശ്വാസം...

യുക്രെയ്ൻ നേതൃത്വം നന്ദിയില്ലാത്തവരെന്ന് ട്രംപ്; സമാധാന പദ്ധതിയിൽ ജനീവയിൽ നിർണ്ണായക ചർച്ചകൾ

യുക്രെയ്ൻ നേതൃത്വം അമേരിക്കൻ സഹായങ്ങൾക്ക് "ഒരു നന്ദിയും" കാണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിമർശനം കടുപ്പിച്ചു. യുഎസ്, യുക്രെയ്ൻ, യൂറോപ്യൻ ഉദ്യോഗസ്ഥർ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ കരട് പദ്ധതി ചർച്ച ചെയ്യാൻ...

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തയച്ച് ബംഗ്ലാദേശ്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ഔദ്യോഗിക കത്ത് അയച്ചു. രാജ്യത്തെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി.-ബി.ഡി.) ഹസീനയ്ക്ക്...