‘ശ്രീരാഗ് കലോത്സവം’ ഈ മാസം 19ന് ദുബായിൽ, 14 ജില്ലകളിൽ നിന്നും കലാരൂപങ്ങൾ എത്തും

യുഎഇയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീരാഗ് ഫ്രെയിംസ് നടത്തുന്ന “ശ്രീരാഗ് കലോത്സവം” ഈ മാസം 19ന് ദുബായിൽ അരങ്ങേറും. ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ രാവിലെ 8 മണി മുതൽ, രാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലകളിലെയും പ്രധാനകലാരൂപങ്ങൾ കലോത്സവത്തിൽ പങ്കെടുക്കും.

രാവിലെ പഞ്ചരത്നകീർത്തനാലാപനത്തോടെ തുടങ്ങി മെഗാ തിരുവാതിര, ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ, ഇലഞ്ഞിത്തറ മേളം പ്രമാണിയായ കിഴക്കൂട്ട് അനിയൻ മാരാരുടേയും, മേള കലാരത്നം കലാമണ്ഡലം ശിവദാസിന്റേയും നേതൃത്വത്തിൽ UAE യിലെ പ്രശസ്തരായ 75 വാദ്യകലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും, ബാൻഡ് സെറ്റ്, തിറയാട്ടം, യക്ഷഗാനം, ഒപ്പന, മാർഗ്ഗം കളി, പുള്ളുവൻ പാട്ട്, കളരിപ്പയറ്റ്, തെയ്യം തിറ, കരിങ്കാളിയാട്ടം, പരുന്താട്ടം, കുമ്മാട്ടിക്കളി, അലാമിക്കളി, ദഫ് മുട്ട്, കരകാട്ടം, കൈമുട്ടിക്കളി, പൂരക്കളി, കൊരമ്പ് നൃത്തം, മയൂരനൃത്തം, വഞ്ചിപ്പാട്ട്, കേരളീയ ശാസ്ത്രീയ കലകളുടെ നൃത്താവിഷ്കാരം, സിനിമാറ്റിക് ഡാൻസ്, അർദ്ധ ശാസ്ത്രീയ നൃത്തങ്ങൾ എന്നിവയും ഉണ്ടാകും.

കലാസ്വാദകർക്കായി വേറിട്ട മുപ്പതോളം നാടൻ കലാരൂപങ്ങളും, അനുഷ്ഠാന കലകളും സംഗമിക്കുന്ന പരിപാടിയാണ് കലോത്സവത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ശ്രീരാഗ് ഫ്രെയിംസ് പ്രോഗ്രാം കോർഡിനേറ്റർ ഷനിൽ പള്ളിയിൽ പറഞ്ഞു. UAE യിൽ വളർന്നു വരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും നല്ല വേദികൾ ഒരുക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയും വിവിധയിനം കലാ വിഭാഗങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ശ്രീരാഗ് ഫ്രെയിംസ് പ്രവർത്തിക്കുന്നതെന്ന് ശ്രീരാഗ് ഫ്രെയിംസിന്റെ സ്ഥാപകനും പ്രസിഡണ്ടുമായ അജിത്കുമാർ തോപ്പിൽ, സെക്രട്ടറിയായ ശ്രീ. രോഷൻ വെണ്ണിക്കലും ഖജാൻജിയായ അർച്ചന ബിനീഷും പറഞ്ഞു. 25 ദിർഹമാണ് പ്രവേശന ടിക്കറ്റ് വില. ഭീമ ജ്വല്ലറിയുടെ യുഎഇയിലെ എല്ലാ ഷോറൂമുകളിലും സിയാനാ ട്രാവൽസിന്റെ അജ്മാൻ ഓഫീസുകളിലും എംഇഡി7 ഫാർമസികളിലും ടിക്കറ്റുകൾ ലഭിക്കും.

വാർത്താ സമ്മേളനത്തിൽ ശ്രീരാഗ് ഫ്രെയിംസിന്റെ രക്ഷാധികാരിയായ നാഗരാജ് റാവു, ആർട്ട് സെക്രട്ടറിയായ കലാമണ്ഡലം ലക്ഷ്മിപ്രിയ, മീഡിയ കോർഡിനേറ്റർ ദീപിക സുജിത്, PRO രവി നായർ എന്നിവരും പങ്കെടുത്തു.

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള കമ്പനികൾ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ്...

യുഎഇയുടെ മുന്നണിപോരാളികൾ രംഗത്തുണ്ട്, എല്ലാവരും സുരക്ഷിതരായിരിക്കൂ: ദുബായ് മീഡിയ ഓഫീസ്

ദുബായ്: "നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളുമായി മുൻനിര പോരാളികൾ രംഗത്തുണ്ട്. നമ്മുടെ രാഷ്ട്രവും,...

ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക്, ഹോർമുസ് കടലിടുക്ക് അടച്ചിടും

ലോകത്തിന്റെ സാമ്പത്തിക രംഗത്തെ നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക് കടക്കുന്നതായി സൂചനകൾ.ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതോടുകൂടിലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, യൂറോപ്, യുഎസ് തുടങ്ങിയ...

ബഹ്‌റൈനിൽ വീണ്ടും ഇറാന്റെ ആക്രമണം, താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ തൊടുത്ത് ഇറാൻ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. ബഹ്‌റൈനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇറാൻ. ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇക്കുറി ഇറാൻ ആക്രമണം നടത്തിയത്. നിരവധിപേർ താമസിക്കുന്ന ബഹുനില...

സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു, കുവൈറ്റിലും ഇറാന്റെ ആക്രമണം

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ പ്രത്യാക്രമണവും രൂക്ഷമാവുകയാണ്. സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. കുവൈറ്റിൽ വിമാനത്താവളത്തിലും ഇറാന്റെ ആക്രമണം നടന്നു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു...

സുരക്ഷ മുൻകരുതൽ; അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ അടച്ചിടും

മേഖലയിലെ നിലവിലെ ആക്രമണഭീതിയും സംഘർഷാവസ്ഥയും കണക്കിലെടുത്ത് ദേശീയ സുരക്ഷാ ഉപദേശങ്ങൾക്ക് അനുസൃതമായി മുൻകരുതൽ നടപടിയായി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ ദിവസം മുഴുവൻ അടച്ചിരിക്കും. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങളുടെ ഏറ്റവും ഉയർന്ന...

ദുബായ് പാം ജുമൈറയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം, 4 പേർക്ക് പരിക്ക്

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയുടെയും ഭാഗമായി യുഎഇയിലും ആക്രമണം നടക്കുന്നതായി റിപോർട്ടുകൾ. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് ദുബായ് പാം ജുമൈറയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം ഉണ്ടായി....

ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചു

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയുടെയും ഭാഗമായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ദുബായിലും ജാഗ്രത തുടരുകയാണ്. ദുബൈ വിമാനത്താവളം അടച്ചു യാത്രക്കാരെ...