ഷാർജ എക്സ്പോ സെന്ററിൽ ബുധനാഴ്ച ആരംഭിച്ച പതിനഞ്ചാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പ്രത്യേക സ്‌മാർട്ട് ബ്രെയിൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. സ്‌കൂൾ കുട്ടികൾക്ക് മറഞ്ഞിരിക്കുന്ന ഗണിതശാസ്ത്ര സാധ്യതകളും കഴിവുകളും പുറത്തെടുക്കാൻ അവസരം നല്കുകയെന്നതായിരുന്നു വർക്ക്‌ഷോപ്പിലൂടെ സംഘാടകർ ഉദ്ദേശിച്ചത്.
“ഈ സ്മാർട്ട് ബ്രെയിൻ വർക്ക്‌ഷോപ്പ്, കുട്ടികൾക്ക് കണക്ക് പഠിക്കുന്നത് രസകരവും ഇടപഴകുന്നതും ആക്കാനും, ഏകാഗ്രത, പ്രശ്‌നപരിഹാരം, വിമർശനാത്മക ചിന്ത എന്നിവ പോലുള്ള അവശ്യ കഴിവുകൾ വികസിപ്പിക്കാനും അവരെ സഹായിക്കുന്നു. സിറിയൻ ഇൻസ്ട്രക്ടർ ലാമർ അൽബാബിലി പറഞ്ഞു.
ഗെയിമുകൾ, വ്യായാമങ്ങൾ എന്നിവയിലൂടെ, സങ്കീർണ്ണമായ ഗണിതശാസ്ത്ര കണക്കുകൂട്ടലുകൾ എങ്ങനെ വേഗത്തിലും കൃത്യമായും നടത്താമെന്നും സ്മാർട്ട് ബ്രെയിൻ വർക്ക്‌ഷോപ്പിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സഹായിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. എമിറേറ്റിലെ വിവിധ സ്കൂളുകളിലെ നിരവധി കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികൾക്കായി തുറന്നിരിക്കുന്ന സ്മാർട്ട് ബ്രെയിൻ വർക്ക് ഷോപ്പ് തിങ്കളാഴ്ച വരെ നടക്കും
ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന 15-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൽ മെയ് ഒന്ന് മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും.