സിനിമയില്‍ ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നു: ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി

ഷാര്‍ജ: സിനിമയില്‍ ചിത്രങ്ങള്‍ക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നതായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഈ യാഥാര്‍ത്ഥ്യം സിനിമാ ലോകം അംഗീകരിച്ചിരിക്കുന്നു. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നല്‍കിയ പുരസ്‌കാരം തന്റെ ടീമിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നമ്മള്‍ വായിക്കുമ്പോള്‍ അതിലെ വരികളാണ് ഇമേജുകളായി മാറുന്നത്. സിനിമയില്‍ ചിത്രങ്ങളും ഒപ്പം ശബ്ദവും ഇമേജുകളായി മാറുന്നു. സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഘടകങ്ങളെ തിരിച്ചറിയാന്‍ അതേക്കുറിച്ചുള്ള അവബോധം ആവശ്യമാണ്. ഒരു പക്ഷെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ അത്തരമൊരു അറിവ് നേടിയാണ് സിനിമ കാണുന്നത്. അതുകൊണ്ടാണ് സന്തോഷ് ശിവന്റെയും മറ്റു ടെക്‌നീഷ്യന്മാരുടെയും പേരുകള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിക്കുന്നത്. ഹിന്ദിയെ അപേക്ഷിച്ച് മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതും പ്രാദേശിക ഭാഷകളിലാണ്-റസൂല്‍ പൂക്കുട്ടി പറഞ്ഞു. അമിതാബച്ചന്റെ അഞ്ച് പതിറ്റാണ്ടിലെ സിനിമാ ജീവിതത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ മികച്ച ഡയലോഗുകള്‍ കോര്‍ത്തിണക്കി റസൂല്‍ പൂക്കുട്ടി തയ്യാറാക്കിയ കോഫി ടേബിള്‍ ബുക്ക്് പ്രകാശനം ചെയ്തു. ‘സൗണ്ടിംഗ് ഓഫ്: അമിതാബ് ബച്ചന്‍’ എന്ന പുസ്തകത്തില്‍ അമിതാബിന്റെ അമ്പത് സിനിമകളില്‍ നിന്നുള്ള ഡയലോഗുകളും അപൂര്‍വ്വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദകലാ ജീവിതത്തെ ആസ്പദമാക്കി ബൈജു നടരാജന്‍ എഴുതിയ ‘ശബ്ദതാരാപഥം’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. രവി ഡി.സി ചടങ്ങില്‍ സന്നിഹിതനായി. അമിതാബ് ബച്ചന്റെ മികച്ച അമ്പത് ശബ്ദങ്ങളുടെ ശേഖരമാണ് ചിത്രീകരണ രൂപത്തില്‍ ഈ പുസ്‌കത്തിലുള്ളത്. മികച്ച് കാരിക്കേച്ചറുകളിലാണ് അമിതാബ് ബച്ചനെ അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദതാരാപഥത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യ-പാക് സംഘർഷത്തിൽ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല: ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഒരു മൂന്നാം കക്ഷിയുടെയും സഹായം തേടിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് വെടിനിർത്തൽ തീരുമാനത്തിലെത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി...

യാത്രക്കാരന് മർദ്ദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈലറ്റാണെങ്കിലും സംഭവസമയത്ത് അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. ജാമ്യം...

ബംഗാളിൽ ഏപ്രിലിൽ ബിജെപി സർക്കാർ വരും: അമിത് ഷാ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക്...

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ...

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...