ഷാർജാ: ഡോ:സൈനുൽ അബിദീൻ രചിച്ച ‘കുട്ടികളിലെ കാൻസർ’ എന്ന പുസ്തകം ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കുട്ടികളിലെ അർബുദ-ചികിത്സായുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ നിർദ്ദേശങ്ങളും,അവബോധവും’ രക്ഷിതാക്കൾക്ക് കൈമാറുക’ എന്ന ഉദ്ദേശത്തെയാണ് പുസ്തകം രചിച്ചിട്ടുള്ളത്. യുഎഇയിലെ ബുർജീൽ ഹോൾഡിംഗിലെ ഓങ്കോളജി സർവീസസ് ഡയറക്ടറും എമിറേറ്റ്‌സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. ഹുമൈദ് അൽ ഷംസിയും എം കെ മുനീർ എം എൽ എ യും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വെ എ റഹീം, സാമൂഹ്യ പ്രവർത്തകൻ ബഷീർ തിക്കോടി, ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ ഹാരിസ് കാട്ടകത്ത്,ഹോപ്പ് ഓവർസീസ് ചെയർമാൻ ഷാഫി അൽ മുർഷിദി,ഡയറക്ടമാരായ അഡ്വ.ഹാഷിം അബൂബക്കർ, അജ്മൽ,ഫിറോസ്,ലിപി അക്ബർ,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കോപ്പികൾ മേളയിലെ ലിപി പബ്ലിക്കേഷൻസ് സ്റ്റാളിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു
കുട്ടികളുടെ കാൻസർ യഥാസമയത്ത് കണ്ടത്തി- ശാസ്ത്രീയ ചികിത്സാ നൽകിയാൽ 90 ശതമാനവും സുഖപ്പെടുത്താൻ സാധിക്കുന്നതാണ്. കുട്ടികളിലെ കാൻസറിനെ അനുകമ്പയോടെയും സന്തുലിതമായും കൈകാര്യം ചെയ്യാൻ ഈ പുസ്തകം കുടുംബങ്ങളെ സഹായിക്കുമെന്ന് ഡോ സൈനുൽ ആബിദീൻ പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയിലെ പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി, ബോൺ മാരോ ട്രാൻസ്പ്ലാൻറേഷൻ വിഭാഗം മേധാവിയാണ് ഡോ സൈനുൽ ആബിദ്