ഊർജോത്പാദനം, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോ കെമിക്കൽ എന്നീ മേഖലയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ജപ്പാനിലെ ഷിൻ നിപ്പോൺ മെഷീനറിയും സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ സർവീസ് രംഗത്തെ മുൻ നിര കമ്പനിയായ എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയും സഹകരണകരാറിൽ ഒപ്പുവച്ചു. ദുബായ് പാം ജുമേറയിലെ താജ് എക്സോട്ടിക റിസോർട്ടിൽ നടന്ന പരിപാടിയിൽ ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ, എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി എം ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ എന്നിവർ ചേർന്നാണ് ധാരണാ പത്രം ഒപ്പ് വച്ചത്. ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രതിനിധികളായ കസുനാരി കൊച്ചി , ഷുജി അകിടോമോ , നഒഹിറോ മുഷിയു എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി ഡയറക്ടർ മുഹമ്മദ് ഷബീർ മുഹമ്മദ് ഹനീഫ , ഓപ്പറേഷൻ മാനേജർ രഘു രാമൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഹകരണ കരാറിൽ ഒപ്പ് വച്ചത്.
സുമിടോമോ കോർപ്പറേഷൻ ഗ്രൂപ്പിന് കീഴിൽ ഷിൻ നിപ്പോൺ മെഷിനറി ലോകത്ത് ഊർജ ഉത്പാദന മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. സ്‌റ്റീം ടർബൈൻ, പ്രോസസ് പമ്പ് എന്നിവ നിർമ്മിക്കുന്നത് ഷിൻ നിപ്പോൺ ആണ്. സൗദി വിഷൻ 2030 ഏറ്റെടുത്ത് മുന്നേറുന്ന സ്ഥാപനമാണ് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇന്ഡസ്ട്രിയൽ സർവീസ് കമ്പനി. പുതിയ ധാരണ അനുസരിച് ഷിൻ നിപ്പോൺ കമ്പനിക്ക് വേണ്ടി സ്പെയർ പാർട്സുകൾ നിർമ്മിക്കുക എസ് എം എച്ച് മാനുഫാക് ച്ചറിങ് ആയിരിക്കും. ജോയിന്റ് വെഞ്ച്വറിൽ ഒപ്പ് വെച്ചതോടെ ദുബായ് എയർ പോർട്ട് ഫ്രീ സോണിൽ പുതിയ കമ്പനി തുടങ്ങും. ഇത് കേന്ദ്രീകരിചായിരിക്കും മിഡിൽ ഈസ്റ്ററിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ നടക്കുക. സൗദി വ്യവസായ മേഖലയായ ജുബൈലിൽ സമീപ കാലത്ത് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി പുതിയ സ്പെയർ പാർട്സ് നിർമ്മാണ കേന്ദ്രം തുടങ്ങിയിരുന്നു.
വ്യവസായ ലോകത്തെ തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും മികച്ച സേവനങ്ങൾ നല്കാൻ കഴിഞ്ഞിട്ടിട്ടുണ്ട് എന്ന് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി എം ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ പറഞ്ഞു. ഷിൻ നിപ്പോനുമായുള്ള സഹകരണം എസ് എം എച്ചിന്റെ പുതിയ നാഴികകല്ലാണെന്നും ഷിൻ നിപ്പോണുമായുള്ള സഹകരണം മിഡിൽ ഈസ്റ്റ് ഊർജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ പറഞ്ഞു. എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയെ പങ്കാളികളായി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ പറഞ്ഞു. എസ് എം എച്ചുമായുള്ള തങ്ങളുടെ പങ്കാളിത്തം മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ ഏറെ സഹായകമാകും എന്നും ഹിറോടക സകോഡ കൂട്ടിച്ചേർത്തു