യു എ ഇയിൽ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കോടതിയാണ് ഷെയ്ഖ് തഹ്നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റിന്റെ അമ്മാവൻ കൂടിയാണ് ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ. ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് രാജ്യത്ത് ദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.