അബൂദബി രാജകുടുംബാഗം ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സഹോദരനുമാണ് ഷെയ്ഖ് സയീദ്. രോഗബാധിതനായി ചികിൽസയിലായിരുന്നു ഇദ്ദേഹം. നിര്യാണത്തെ തുടർന്ന് യു.എ.ഇയിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സഈദിന്റെ നിര്യാണത്തിൽ വിവിധ ജി.സി.സി രാഷ്ട്ര നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
നേരത്തെ രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകൾ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ വഹിച്ചിട്ടുണ്ട്. ജൂലൈ 22 ശനിയാഴ്ച, ഷെയ്ഖ് സയീദ് ബിൻ സായിദിന് ആരോഗ്യപ്രശ്നമുണ്ടെന്ന് പ്രസിഡൻഷ്യൽ കോടതി അറിയിരുന്നു. നിര്യാണത്തെ തുടർന്ന് യു എ ഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകളും പകുതി താഴ്ത്തിക്കെട്ടും.
2010 ജൂണിൽ ആണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിട്ടായിരുന്നു നിയമനം. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.