ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നിർദേശം നൽകി. പെരുന്നാൾ ആഘോഷിക്കാൻ തയ്യറെടുപ്പുകൾക്കും ഈദ് അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ് ശമ്പളം മുൻകൂറായി നൽകാൻ നിർദേശിച്ചിരിക്കുന്നത്.
അടുത്ത മാസം നൽകേണ്ട ശമ്പളം ഈ മാസം 17ന് മുൻപ് നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ഏപ്രിൽ 21നായിരിക്കും യു.എ.ഇയിൽ പെരുന്നാൾ എന്നാണ് വിലയിരുത്തൽ. പെരുന്നാൾ ദിനത്തിന് അനുസരിച്ച് ഈ അവധിയിൽ മാറ്റം വന്നേക്കാം. ഏപ്രിൽ 20 മുതൽ 23 വരെയാണ് നിലവിൽ യു.എ.ഇയിലെ പെരുന്നാൾ അവധി നൽകിയിരിക്കുന്നത്.