പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ഷാർജ, അതിഥികളെ സ്വാ​ഗതം ചെയ്ത് ​ഗംഭീര കരിമരുന്ന് പ്രകടനവും ക്യാംപിങ് അനുഭവങ്ങളും

പുതുവർഷരാവ് ആഘോഷിക്കാൻ വർണാഭമായ വിരുന്നൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനാവുന്നവിധം വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാർജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

അൽ മജാസ് വാട്ടർഫ്രണ്ടിലെ കരിമരുന്ന് പ്രയോ​ഗം

പുതുവർഷാഘോഷത്തിനോടൊപ്പം പത്താം വാർഷികത്തിന്റെ മേമ്പൊടി കൂടി ചേരുന്ന ​ഗംഭീരവിരുന്നാണ് ഷാർജ നിവാസികളുടെയും രുചിപ്രേമികളുടെയും പ്രിയപ്പെട്ട അൽ മജാസ് വാട്ടർഫ്രണ്ടിൽ ഇത്തവണയൊരുങ്ങുന്നത്. പത്തു മിനുറ്റോളം നീണ്ടു നിൽക്കുന്ന വർണാഭമായ കരിമരുന്ന് പ്രയോ​ഗത്തോടൊപ്പം പ്രത്യേക ഫ്ലൈബോർഡ് പ്രകടനവും സം​ഗീതപരിപാടികളും ഖാലിദ് തടാകക്കരയിലെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വൈകുന്നേരം 7.45 ന് തുടങ്ങുന്ന പരിപാടികളോടൊപ്പം റസ്റ്ററന്റുകളിലെ വേറിട്ട രുചികളുമാസ്വദിക്കാം.

ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ നഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവത്സര ആഘോഷം മലയാളികളടക്കമുള്ള കുടുംബസഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. കുട്ടികൾക്കുള്ള കളിയിടങ്ങളും ജോ​ഗിങ് ട്രാക്കും ഫുട്ബോൾ ​ഗ്രൗണ്ടും പാർക്കുമടക്കം കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിന് വേണ്ടതെല്ലാം ഇവിടയെുണ്ട്.

അൽനൂർ ദ്വീപിലെ രുചിവിരുന്നും ആകാശക്കാഴ്ചയും

‍നഗരത്തിന്റെ തിരക്കും ബഹളവുമൊന്നുമില്ലാതെ അൽ മജാസിലെ നിറപ്പകിട്ടാർന്ന പുതുവത്സരാഘോഷവും ഷാർജ നഗരത്തിന്റെ നിറങ്ങളുമാസ്വദിക്കാൻ താത്പര്യമുള്ളവർക്കായി -ബൈ ദി ബേ- ഡിന്നർ വിരുന്നൊരുക്കുകയാണ് ഖാലിദ് തടാകത്തിലെ അൽനൂർ ഐലൻഡ്. പ്രകൃതിഭം​ഗി നിറഞ്ഞ ദ്വീപ് കാഴ്ചകളാസ്വദിച്ച് നടക്കുന്നതോടൊപ്പം ടെലസ്കോപ്പിലൂടെ ആകാശക്കാഴ്ചകളറിയാനുള്ള അവസരവും ഈ പാക്കേജിനോടൊപ്പമുണ്ട്. തടാകക്കരയിൽ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളിൽ രുചിയാസ്വദിച്ചിരുന്ന്, തീർത്തും സ്വകാര്യമായ വേദിയിലെന്ന പോലെ കരിമരുന്ന് പ്രയോഗം ആസ്വദിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

വൈകുന്നേരം 9 മുതൽ പുലർച്ചെ 1 മണി വരെ നീളുന്ന രീതിയിലാണ് ക്രമീകരണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 065 067000 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഖോർഫക്കാൻ ബീച്ചിലും ആഘോഷരാവ്
 
ഷാർജ നഗരത്തിലെന്ന പോലെ കിഴക്കൻ തീരത്തെ ആകാശത്തും പുതുവത്സരാഘോഷരാവിൽ നിറങ്ങൾ പടരും. നവീനമായ വികസനപ്രവർത്തനങ്ങളിലൂടെ സഞ്ചാരികൾക്കു പ്രിയപ്പെട്ടതായി മാറിയ ഖോർഫക്കാൻ ബീച്ചിൽ പത്തു മിനുറ്റ് നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോ​ഗമാണ് ഒരുങ്ങുന്നത്.

കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷരാവിൽ കൂടുതൽ ഹരം പകരാനായി പ്രത്യേക എൽഇഡി ഷോ, ബബിൾ ഷോ എന്നിവയും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ധാരാളം റസ്റ്ററന്റുകളും കഫേകളുമുള്ള തീരത്ത് രുചിപ്രേമികളും നിരാശരാകേണ്ടിവരില്ല.
 
മരുഭൂമിയിലൊരു പുതുവത്സര ക്യാംപിങ്
 
കരിമരുന്ന് പ്രയോ​ഗങ്ങളുടെയും ന​ഗരാഘോഷങ്ങളുടെ നിറങ്ങൾക്കിടയിൽ വേറിട്ടൊരു പുതുവത്സര ക്യാമ്പിങ് അനുഭവമാണ് മെലീഹ ആർക്കിയോളജി സെന്റർ ഒരുക്കുന്നത്. പരമ്പരാ​ഗത തനോറ നൃത്തം, ഫയർ ഡാൻസ്, ഊദ് പ്രകടനമെന്നിങ്ങനെ ക്യാമ്പിന് ആവേശം പകരുന്ന തത്സമയ പ്രകടനങ്ങളുണ്ടാവും.

മനോഹരമായ മെലീഹയിലെ മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ ടെന്റുകളിൽ രാത്രി മുഴുവൻ തങ്ങുന്ന വിധത്തിലാണ് ക്യാമ്പിന്റെ ക്രമീകരണം.  പരിശീലകരോടൊപ്പം ടെലസ്കോപിലൂടെ വാനനിരീക്ഷണം നടത്താനും ചരിത്രക്കാഴ്ചകളടങ്ങിയ മ്യൂസിയം സന്ദർശിക്കാനും അവസരമുണ്ടാവും. ഡിസംബർ 31ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 8 മണിക്ക് അവസാനിക്കുന്ന പാക്കേജിൽ ഡിന്നറും ബ്രേക്ക്ഫാസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 068 021111 എന്ന നമ്പറിലോ [email protected]   ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം

പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ...

‘ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ള സ്ഥലം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ല’ : കേരള ഹൈക്കോടതി

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും...

ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ...

ഹരിയാനയിൽ 2 സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിലേയ്ക്ക്

ഹരിയാനയിൽ ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരായ രാജേഷ് ജൂണും ദേവേന്ദർ കദ്യനും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിയുടെ വിസ്മയകരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷം പാർട്ടിയുടെ എണ്ണം 50 സീറ്റുകളായി....

തിരുവോണം ബമ്പർ നറുക്കെടുപ്പ്, വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന...

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...

അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുന്നു, മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഹരിയാനയിൽ ബി.ജെ.പി.യോട് കോൺഗ്രസിന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു....