ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സിന് തുടക്കം

ഷാര്‍ജ കുട്ടികളുടെ വായനോല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഷാര്‍ജ കുട്ടികളുടെ വായനോല്‍സവത്തിന്റെ പതിനഞ്ചാം പതിപ്പിന്റെ ഭാഗമായാണ് ആനിമേഷന്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി, ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഷെയ്‌ഖ ബുദൂര്‍ അല്‍ ഖാസിമി തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും ആനിമേഷന്‍, ക്രിയേറ്റീവ് മേഖലയുടെ ശേഷിയും കഴിവും വര്‍ധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള വേദിയാണിത്. ഇത് തവണയാണ് അനിമേഷൻ കോണ്‍ഫറന്‍സ് നടക്കുന്നത്

ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സാലം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഖാസിമി, യുഎഇ നാഷണല്‍ മീഡിയ ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുത്വി അല്‍ ഹമദ്, സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മേധാവികള്‍, തുടങ്ങിയവരും പങ്കെടുത്തു.

28 സെമിനാറുകള്‍, 19 ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംഗീതപരിപാടികൾ എന്നിവയുള്‍പ്പെടെ 60 പരിപാടികള്‍ ആണ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുക. 11 രാജ്യങ്ങളില്‍ നിന്നുള്ള 70 പ്രഭാഷകരും ആനിമേഷന്‍ വിദഗ്ധരും വിവിധ പരിപാടികൾക്ക് നേതൃത്വം നല്‍കും. ഉദ്ഘാടന ചടങ്ങില്‍ എസ്‌സിആര്‍എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖൗല അല്‍ മുജൈനി, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ പിയെട്രോ പിനേറ്റി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത ഫ്‌ളോറന്‍സ് പോപ് ഓര്‍ക്കസ്ട്രയുടെ സംഗീത പരിപാടിയുമുണ്ടായിരുന്നു. ‘ലയണ്‍ കിംഗി’ന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആനിമേഷന്‍ കോണ്‍ഫറന്‍സ് പ്രത്യേക ആഘോഷം സംഘടിപ്പിക്കും. പ്രശസ്ത ആനിമേറ്റര്‍ ആന്‍ഡ്രിയാസ് ദേജയുടെ ഷോര്‍ട്ട് ഫിലിം ‘മുഷ്‌ക’യുടെ പ്രത്യേക ലോക പ്രദര്‍ശനവുമുണ്ടാകും.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...