കഴിഞ്ഞ വർഷം 1.94 കോടിയിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഷാർജ വിമാനത്താവളം ഉയരുകയാണ്.
2024-ൽ ഇത് 17.1 ദശലക്ഷവും, 2023-ൽ ഇത് 15.36 ദശലക്ഷവുമായിരുന്നു. യാത്രികരുടെ എണ്ണത്തിൽ 2023, 24 വർഷങ്ങളെ അപേക്ഷിച്ച് 13.9% ശതമാനമാണ് വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യോമ ഗതാഗത രംഗത്തും ചരക്ക് നീക്ക രംഗത്തും ലോകത്തെ പ്രധാന ലക്ഷ്യകേന്ദ്രമെന്ന ഷാർജയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് യാത്രക്കാരുടെ വർധിച്ചുവരുന്ന കണ ക്കുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും കഴിഞ്ഞ വർഷം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ 116,657-ലധികം വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്. 2024-ലെ 107,760 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 8 ശതമാനത്തിലധികം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.

