ദുബായ് എയർപോർട്ടിൽ സൗദി ദേശീയദിനം ആഘോഷിച്ചു, പച്ച നിറം പ്രകാശിപ്പിച്ച് സ്മാർട്ട് ഗേറ്റുകൾ

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 94-ആം സൗദി ദേശീയ ദിനം ആഘോഷിച്ചു. സെപ്റ്റംബർ 23-ന് നടന്ന ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ ദുബായ് എയർപോർട്ടിൽ നടന്നു.

യുഎഇ-സൗദി ബന്ധത്തിന്റെ ശക്തിയും സാഹോദര്യവും മുന്നോട്ട് വെക്കുന്ന ഈ ദിനാഘോഷത്തിൽ, സ്മാർട്ട് ഗേറ്റുകൾ പച്ച നിറത്തിൽ പ്രകാശിപ്പിച്ചതും, കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും” കുട്ടികളെ ആകർഷിച്ചതും ഏറെ ശ്രദ്ധ നേടി. ദുബായ് എയർപോർട്ടിലെ പാസ്‌പോർട്ട് കൺട്രോൾ മേഖലയിൽ സൗദി സന്ദർശക്കാരെ പൂക്കളും അറബിക് കോഫിയും ഈത്തപ്പഴവും നൽകിയാണ് രാജ്യത്തേക്ക് വരവേറ്റത്

എയർപോർട്ടിലെ ഫ്രണ്ട്‌ലൈൻ ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളുടെയും പതാകകൾ പതിച്ച ഷാളുകളും അണിഞ്ഞിരുന്നു.കൂടാതെ സന്ദർശകരുടെ പാസ്പോർട്ടിൽ (“#UAE_Saudi_Together_Forever” )എന്ന് മുദ്ര ചെയ്ത പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു നൽകി. അവർക്ക് ഡു വിന്റെ സൗജന്യസിം കാർഡും ഒപ്പം സമ്മാന ബോക്സുകളും വിതരണം ചെയ്യപ്പെട്ടു

ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി യുഎഇ-സൗദി സൗഹൃദത്തിന്റെ ആഴവും തന്ത്രപരമായ പങ്കാളിത്തവും എടുത്തുപറഞ്ഞു . സൗദി സന്ദർശകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് തഹവ്വൂർ റാണ? കൂടുതൽ അറിയാം..

കാനഡയിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ വ്യാപാരിയാണ് തഹാവൂർ ഹുസൈന്‍ റാണ. 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആണ്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ...

താരിഫ് വർദ്ധന, ചൈനയിൽ നിന്നുള്ള ഓർഡറുകൾ റദ്ദാക്കി ആമസോൺ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചൈനയിൽ നിന്നുള്ള ഓർഡറുകൾ റദ്ദാക്കി ആമസോൺ. സ്കൂട്ടറുകൾ, എയർ കണ്ടീഷണറുകൾ,...

യുഎസിൽ നിന്ന് നാടുകടത്തിയ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

യുഎസിൽ നിന്ന് നാടുകടത്തിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയില്‍ എത്തിച്ചു. അല്പം മുൻപാണ് തഹാവൂര്‍ റാണയുമായി യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തിയത്. ഇയാളെ അതീവ സുരക്ഷയിൽ...

പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ചു. പ്രാബല്യത്തിൽ വന്ന് വെറും 24 മണിക്കൂറിന് ശേഷമാണ് 90 ദിവസത്തേക്ക് നിർത്തിവെച്ചതായുള്ള പ്രഖ്യാപനം. 75-ലധികം രാജ്യങ്ങൾ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്തിട്ടില്ലെന്നും...

ഗോകുലം ഗോപാലനെ പിന്തുടർന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു

സിനിമ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ചിട്ടിയിൽ ചേർന്ന മുഴുവൻ വ്യക്തികളുടേയും വിവരങ്ങൾ കൈമാറണമെന്ന് ഗോകുലം ഗോപാലനോട് ഇഡി ആവശ്യപ്പെട്ടു. നിലവിൽ ലൈസൻസുള്ള കുറികളുടെ എണ്ണം...

കോട്ടയം നഴ്സിംഗ് കോളേജ് റാഗിം​ഗ് കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികൾക്ക് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്,...

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഉത്തരവുകളൊക്കെയുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണ്. വിഷയം വീണ്ടും ഉദ്യോഗസ്ഥ...

സ്വർണവിലയിൽ വീണ്ടും കുതിപ്പ്, ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം 2000ത്തിലധികം രൂപയുടെ വർധനവ്

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 2160 രൂപയാണ് വർദ്ധിച്ചത്. 68480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 270 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്....