യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. പൊടിക്കാറ്റ് ശക്തമായാൽ ദൂരക്കാഴ്ച ഗണ്യമായി കുറയുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിപ്പ് അനുസരിച്ച് പൊടിപടലങ്ങൾ മൂലം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് രാത്രി 9 മണി വരെ ഈ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും.

