ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഒരു ദിർഹത്തിന് 22.65 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഗൾഫിലെ കറൻസികൾക്കെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഇന്നലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്.ഒമാൻ റിയാൽ 216.08 രൂപ, ബഹ്റൈൻ റിയാൽ 220.75 രൂപ, സൗദി റിയാൽ 22.18 രൂപ, കുവൈത്ത് ദിനാർ 270.5 രൂപ, ഖത്തർ റിയാൽ 22.81 രൂപ എന്നിങ്ങനെയാണ് ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക്.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിൽ വലിയ നേട്ടമാണ് ഉണ്ടാവുന്നത്. എന്നാൽ മാസത്തിന്റെ പകുതി ആയതിനാൽ പണം കൈവശം ഇല്ലാത്തതിനാൽ പലർക്കും ഈ സാഹചര്യം മുതലാക്കുവാൻ സാധിച്ചില്ല. മുൻപ് വിനിമയ നിരക്ക് കൂടുമ്പോൾ പണം വാങ്ങി നാട്ടിലേക്ക് അയക്കുന്ന പ്രവണതയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പൊൾ അതിൽ അല്പം മാറ്റം വന്നിട്ടുണ്ട്.