റൂബി ഫിറ്റ്‌നസ് സെന്റര്‍ അല്‍ ഐന്‍ ബറാറി മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

നാലു പതിറ്റാണ്ടായി ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്‌നസ് മേഖലകളില്‍ മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നു വന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്‌നസ് സെന്റര്‍, അല്‍ ഐന്‍ ബറാറി ഔട്‌ലെറ്റ് മാളില്‍ പ്രവര്‍ത്തനമാരഭിച്ചു. വിഖ്യാത അമേരിക്കന്‍ പ്രഫഷനല്‍ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ലോകത്തെ പ്രശസ്ത താരവും ചലച്ചിത്ര നടനുമായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

റൂബി ഗ്രൂപ്പിന്റെ കീഴിലുള്ള പ്രീമിയം ഔട്‌ലെറ്റാണ് റൂബി ഫിറ്റ്‌നസ് സെന്റര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം സലൂണുകള്‍, മൊറോക്കന്‍ ബാത്ത്, ആയുര്‍വേദ കേന്ദ്രം, സ്പാ ആന്റ് മസാജ് സെന്റര്‍, കോസ്‌മെറ്റിക്‌സ് കോര്‍ണര്‍ തുടങ്ങി സൗന്ദര്യ, ആരോഗ്യ, ശാരീരിക ക്ഷമതാ കാര്യങ്ങളില്‍ ഒരു കുടുംബത്തിനാവശ്യമായതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

റൂബി ഗ്രൂപ് ചെയര്‍മാന്‍ ബാലന്‍ വിജയന്‍, രമ വിജയന്‍ CEOമാരായ ഹാമിദലി, അനീഷ്.എസ്., ഷിബു, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഖാദർ, ഹരിപ്രസാദ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. മേന്മയാര്‍ന്ന കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളാലും മികവാര്‍ന്ന സേവനങ്ങള്‍ കൊണ്ടും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരം, സുരക്ഷ, പരിചരണം എന്നിവ ലഭ്യമാക്കാന്‍ റൂബി ഗ്രൂപ് പ്രതിജ്ഞാബദ്ധമാണെന്നും ലോകത്തിലെ മുന്‍നിര സേവന ദാതാക്കളാവുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും ചെയര്‍മാന്‍ ബാലന്‍ വിജയന്‍ പറഞ്ഞു.

റൂബി ഗ്രൂപ്പിന്റെ 40-ാം വാര്‍ഷികാഘോഷ ഭാഗമായി സെര്‍ഗിയോയുടെ ബോഡി ബില്‍ഡിംഗ് ഷോയും അരങ്ങേറി. കൂടാതെ, ചടങ്ങില്‍ റൂബി ഗ്രൂപ് ജീവനക്കാരെ അനുമോദിച്ചു. റൂബി ടെക്‌നോളജി, അഡ്വര്‍സിംങ് & പ്രൊഡക്ഷന്റെ റീബ്രാന്റ് ലോഗോ ലോഞ്ചും ഇതോടൊപ്പം നടന്നു. ചെയര്‍മാന്‍ ബാലന്‍ വിജയന്റെ നേതൃത്വത്തില്‍ 1983ല്‍ തുടങ്ങിയ റൂബി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു വിജയനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപികാ വിജയനുമാണ്. റൂബി ഗ്രൂപ്പിന് കീഴില്‍ റൂബി സലൂണ്‍, റൂബി ഫിറ്റ്‌നസ്, റൂബി അരീന (ഹോട്ടല്‍, റിസോര്‍ട്ട് ശൃംഖല), റൂബി ട്രേഡിംഗ്, ഹാപ്പി ആന്റ് റൂബി സിനിമാസ് ആന്റ് റിലീസസ്, റൂബി അഡ്വര്‍ടൈസിംങ്, റൂബി ടെക്‌നോളജി, റൂബി കോസ്‌മെറ്റിക്‌സ് ആന്റ് ട്രേഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. 50ലധികം റൂബി സലൂണുകളും ആറിലധികം ഫിറ്റ്‌നസ് ജിംനേഷ്യങ്ങളും യുഎഇയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...