യു എ ഇ യിലെ എമിറേറ്റായ റാസൽഖൈമയിൽ ഈ വർഷം ആദ്യപകുതിയിൽ എത്തിയത് റെക്കോഡ് സന്ദർശകർ. 6,54,000 സന്ദർശകർ എമിറേറ്റിന്റെ വിവിധ വിനോദസഞ്ചാരമേഖല സന്ദർശിച്ചതായി റാസൽഖൈമ ടൂറിസം ഡിവലപ്മെന്റ് അതോറിറ്റി റിപ്പോർട്ട്ചെയ്തു. വിമാനസർവീസുകൾ വ്യാപിപ്പിച്ചതോടെ റൊമാനിയ, പോളണ്ട് , ഉസ്‌ബെക്കിസ്താൻ, ബെലറൂസ് എന്നിവിടങ്ങളിൽനിന്ന് കൂടുതൽപ്പേർ എമിറേറ്റിലേക്കെത്തി. ഇന്ത്യ, ചൈന, റഷ്യ, യുകെ എന്നിവിടങ്ങളിൽനിന്നും ധാരാളം സന്ദർശകരുണ്ട്. 2030-ഓടെ പ്രതിവർഷം 35 ലക്ഷത്തിലേറെ സന്ദർശകരെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
ടൂറിസംവരുമാനത്തിൽ ഒൻപത് ശതമാനവും വർധനവ് രേഖപ്പെടുത്തി. വർഷംതോറും ആറുശതമാനം വീതമാണ് സന്ദർശകരുടെ വർധനവുള്ളത്. എയർ കണക്ടിവിറ്റി, ഹോട്ടൽ വികസനങ്ങളെല്ലാം സന്ദർശകരുടെ വർധനവിന് കാരണമായതായും അധികൃതർ പറഞ്ഞു.