ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. ശഅബാൻ 29-ന് മാസപ്പിറവി കാണാനിടയില്ലെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2026 ഫെബ്രുവരി 18-ന് ശഅബാൻ 30 പൂർത്തിയാക്കിയ ശേഷം 2026 ഫെബ്രുവരി 19, വ്യാഴാഴ്ച റമദാൻ 1 ആയിരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കിയത്.

