യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പ്രകാരം ഇന്നലെ മെയ് ഒന്നിന് അർദ്ധരാത്രി മുതൽ അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. അബുദാബിയിൽ ഇന്ന് രാവിലെ മൂന്ന് മണി മുതൽ മഴ ലഭിക്കുന്നുണ്ട്. രാവിലെ മഴ ദുബായ് ഷാർജ എമിറേറ്റുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായി.
ഇന്ന് രാത്രി 8 മണി വരെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
ചിലയിടങ്ങളിൽ ഇടിമിന്നലും ഉണ്ടായിരുന്നു. റാസൽഖൈമയിലെ മലനിരകളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നു.