വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A G ടവർ അനാച്ഛാദനം ചെയ്തത്. ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കീഴിലെ ഹംദാൻ ഇന്നൊവേഷൻ ഇൻകുബേറ്റർ വഴി ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനമാണ് RAG ഹോൾഡിംഗ്‌സ്. ദുബായിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന R A G ബിസിനസ് കോൺക്ലേവ് 2025-ലാണ് ഈ ചരിത്ര നേട്ടം RAG കൈവരിച്ചത്.

“ഒന്നിച്ചു നിന്ന് നാളെയെ നിർമ്മിക്കാം” എന്ന പ്രമേയത്തിലാണ് കോൺക്ലേവ് അരങ്ങേറിയത്. യുഎഇയുടെ സംരംഭകത്വ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നവീകരണം, സഹകരണം, കമ്മ്യൂണിറ്റി എന്നിവ എങ്ങനെ പങ്ക് വഹിക്കുന്നു എന്നത് സംബന്ധിച്ച ആശയങ്ങൾ വ്യത്യസ്ത തുറകളിലുള്ള വ്യവസായ പ്രമുഖരും, നയരൂപീകരണ വിദഗ്ധരും, സംരംഭകരും പങ്ക് വെച്ചു. ഇന്ത്യൻ പാർലമെന്റ് അംഗവും, എഴുത്തുകാരനും, ഐക്യരാഷ്ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറി ജനറലുമായ ഡോ. ശശി തരൂർ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. തന്റെ മുഖ്യ പ്രഭാഷണത്തിൽ, ഡോ. തരൂർ കമ്മ്യൂണിറ്റി അധിഷ്ഠിത വളർച്ചയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. യുഎഇയുടെ 2025-ലെ കമ്മ്യൂണിറ്റി വർഷം എന്ന ആശയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. സുസ്ഥിര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നവീകരണത്തിലൂടെയും സഹകരണത്തിലൂടെയും സംരംഭകരെ ശാക്തീകരിക്കാനുള്ള കമ്പനിയുടെ ദൗത്യം പ്രമേയമാക്കി RAG ഹോൾഡിംഗ്‌സ് സിഇഒ ശ്രീ. റസ്സൽ അഹമ്മദ് സംസാരിച്ചു. RAG ടവർ ഒരു ബിസിനസ് സെന്റർ എന്നതിലുപരി യുഎഇയിലും അനുബന്ധ ഇടങ്ങളിലും ബിസിനസ്സിന്റെ ഭാവി രൂപപ്പെടുത്താൻ ശ്രമിക്കുന്ന സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നിർമ്മിച്ച ഇടമാണെന്നെന്നും ഇത് സ്വപ്നങ്ങളെയും, ക്രിയാത്മകതയെയും കൂട്ടായ പുരോഗതിയെയുമാണ് പ്രതിനിധീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ 3,500-ൽ അധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന RAG, ദുബായിലെ തന്ത്രപ്രധാന മേഖലകളിലായി 350,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രീമിയം ബിസിനസ് വർക്ക്‌സ്‌പെയ്‌സുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും പൂർണ്ണ പിന്തുണയാണ് RAG നൽകി വരുന്നത്. ദുബായിലെ സംരംഭകർക്കായി നെറ്റ്‌വർക്കിംഗ്, പഠനം, പങ്കാളിത്ത അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത എക്സ്ക്ലൂസീവ് കമ്മ്യൂണിറ്റിയായ ‘RAG ക്ലബ്ബി’ ന്റെ ലോഞ്ചിനും കോൺക്ലേവ് സാക്ഷ്യം വഹിച്ചു.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഹലാൽ ഉൽപ്പന്നങ്ങൾ, പ്രാർത്ഥന സൗഹൃദ ഇടങ്ങൾ, ഹലാൽ യാത്ര എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഹലാൽ ജേർണി ആപ്പിലുള്ള RAG-ന്റെ എയ്ഞ്ചൽ നിക്ഷേപ പ്രഖ്യാപനവും RAG ഐഡിയ എച്ച്ക്യു സ്റ്റാർട്ടപ്പ് അവാർഡ് പ്രഖ്യാപനവും പരിപാടിയുടെ പ്രധാന ആകർഷകങ്ങളായിരുന്നു. RAG ഉപഭോക്താക്കൾക്കായുള്ള മീറ്റ് ദി ലെജൻഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ദുബൈയിൽ ഔദ്യോഗികമായി RCB ഫാൻ ക്ലബ് ആസ്ഥാനം ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് ഉദ്ഘാടനം ചെയ്തത് സായാഹ്നത്തിന് തിളക്കം കൂട്ടി. പരിപാടിയുടെ ഭാഗമായി 2024-ലും 2025-ലും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ലജന്റ് വിരാട് കോഹ്‌ലിയുമായി സംവദിക്കാൻ RAG അവസരം ഒരുക്കിയിരുന്നു.

350-ലധികം സംരംഭകർ പങ്കെടുത്ത നെറ്റ്‌വർക്കിംഗ് ഗാലയോടുകൂടിയാണ് പരിപാടി സമാപിച്ചത്. നവീകരണവും, ഐക്യവും, പൊതു ലക്ഷ്യവും പ്രസ്തുത പരിപാടിയിൽ വിളംബരം ചെയ്യപ്പെട്ടു. സംരംഭകത്വത്തിന് സഹായകമായ ഒരു അന്തരീക്ഷം വളർത്തിയെടുത്തതിന് യുഎഇ നേതൃത്വത്തിന് റസ്സൽ അഹമ്മദ് നന്ദി പറഞ്ഞു. കമ്മ്യൂണിറ്റി അധിഷ്ഠിത വളർച്ചയും ആഗോള മികവും എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന് തങ്ങളാൽ സാധ്യമാകുന്ന സംഭാവന നൽകാൻ RAG പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

യാത്രക്കാരന് മർദ്ദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈലറ്റാണെങ്കിലും സംഭവസമയത്ത് അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. ജാമ്യം...

ബംഗാളിൽ ഏപ്രിലിൽ ബിജെപി സർക്കാർ വരും: അമിത് ഷാ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക്...

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ...

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...