ദുബായ്: കോഴിക്കോട് ജില്ലയിലെ പയ്യോളി മുനിസിപ്പാലിറ്റി, തുറയൂർ, തിക്കോടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്തുകാരുടെ കൂട്ടായ്മയായ പെരുമ, പയ്യോളി പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. ഖുസൈസ് ക്രസന്റ് സ്കൂളിൽ ഡിസംബർ 31 ന് വൈകീട്ട് ഏഴ് മുതൽ അർദ്ധരാത്രി വരെ നീളുന്ന “പുതുവത്സര പെരുമ 2023” ആഘോഷത്തിന്റെ മുഖ്യ ആകർഷണം കടുവ സിനിമയിലെ “പാലാ പള്ളി തിരുപ്പള്ളി” പാട്ടിലൂടെ പ്രശസ്തനായ അതുൽ നറുകരയുടെയുടെ സോൾ ഓഫ് ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന “ആവോ ധാമാനോ” പരിപാടിയാണ്. കൂടാതെ റിഹാൻ റിയാസിന്റെ വയലിൻ സോളോ, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാൻസ് പരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.