സാങ്കേതിക രംഗത്ത് വിദ്യാർത്ഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബായിൽ പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ

ദുബായ്: എ ഐ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള സംരംഭകരായ സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിൽ ദുബായ് സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ നടത്തി. ദുബായ് സർവകലാശാലാ കാമ്പസിൽ നടന്ന ഫെസ്റ്റിൽ യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ലീഡർമാർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 800-ലധികം പേർ പങ്കെടുത്തു.

സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് ഏറ്റവും വലിയ വിദ്യാർത്ഥി സാങ്കേതിക എക്‌സ്‌പോ എന്ന അംഗീകാരം നേടിയിട്ടുണ്ട്. കെ ജി മുതൽ 12-ാം ക്ലാസ് വരെയുള്ള 330-ലധികം വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, വെബ്- മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ആനിമേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ പ്രധാന മേഖലകളിൽ ദിശാ ബോധം നൽകുന്ന പ്രോജക്ടുകൾ അവതരിപ്പിച്ചു.

ആഗോള സമൂഹത്തിന് മുമ്പിൽ തങ്ങളുടെ കാഴ്ചപ്പാടും സാങ്കേതിക വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിന് പുതിയ തലമുറയിലെ പ്രതിഭകൾക്ക് ലോകോത്തര നിലവാരമുള്ള വേദിയാണ് സൈബർ സ്‌ക്വയർ നൽകിയത്, കുട്ടികളുടെ അറിയാനുള്ള ആഗ്രഹം വളർത്തുക, അവരെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക എന്നിവയിൽ സൈബർ സ്‌ക്വയർ പ്രതിജ്ഞാബദ്ധരാണ് എന്നും സൈബർ സ്‌ക്വയറിന്റെ സിഇഒ എൻ‌പി ഹാരിസ് പറഞ്ഞു. “വിദ്യാർത്ഥികൾക്ക് അതിരുകൾ ഭേദിക്കാനും, വിമർശനാത്മകമായി ചിന്തിക്കാനും, പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനും പ്രചോദനം നൽകുന്ന ഒരു ഇടമായി ഈ സാങ്കേതിക ഉത്സവ വേദി പ്രവർത്തിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് സർവകലാശാല പ്രസിഡന്റ് ഡോ. ഈസ മുഹമ്മദ് അൽ ബസ്തകി പരിപാടി ഉദ്ഘാടനം ചെയ്തു. “ഇത് വെറുമൊരു മത്സരം മാത്രമല്ല, നമ്മുടെ ഭാവി നേതാക്കൾക്കുള്ള സർഗാത്മക വിജ്ഞാനത്തിന്റെയും സാധ്യതയുടെയും ആഘോഷമാണ്” – ഡോ. അൽ ബസ്തകി അഭിപ്രായപ്പെട്ടു.

ദുബായ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അലവി കുഞ്ഞു പന്തകൻ സ്വാഗത പ്രസംഗം നടത്തി. മുബാഷിർ തയ്യിൽ (സീനിയർ ആർക്കിടെക്റ്റ്, എഐ & അനലിറ്റിക്സ് – കോഗ്നിസന്റ് യുകെ), ഡോ. നജീബ് മുഹമ്മദ് (ഡയറക്ടർ, അൻസാർ ഇംഗ്ലീഷ് സ്കൂൾ), സുമ പോൾ (അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ) എൻപി ഹാരിസ് (സിഇഒ, സൈബർ സ്ക്വയർ) എന്നിവരുൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും വ്യവസായ പ്രൊഫഷണലുകളും പ്രഭാഷണം നടത്തി.

അജ്‌മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വൈഗ പ്രവീൺ നയന ടെക് ടോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂളിലെ സെയ്ദ് മുഹമ്മദ് എഐ/റോബോട്ടിക്സ് വിഭാഗത്തിൽ മികച്ച വിജയം നേടി. ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ, റാസൽഖൈമയിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ, കോട്ടക്കലിലെ പീസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി.സാങ്കേതിക വിദ്യയുടെ പ്രോത്സാഹനത്തിലും ഡിജിറ്റൽ പഠനത്തിലും മികവ് പുലർത്തുന്ന സ്‌കൂളുകളെയും അധ്യാപകരെയും സൈബർ സ്‌ക്വയർ ടെക് വിഷനറി അവാർഡ്, സ്‌കൂൾ ഓഫ് ടുമാറോ അവാർഡ്, കോഡിംഗ് & എഐ നാഷണൽ പയനിയർ അവാർഡ് ഇന്ത്യ എന്നിവ നൽകി ആദരിച്ചു.

ദുബായ് സർവകലാശാലയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഈ പരിപാടി നടത്തിയത്. മേഖലയിലെ പ്രതിബദ്ധതയുള്ള സ്‌കൂളുകളുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പിന്തുണയും ഫെസ്റ്റിനുണ്ടായിരുന്നു. വേൾഡ് ഡിജിറ്റൽ ഫെസ്റ്റിന്റെ അടുത്ത പതിപ്പ് 2026-ൽ യുഎസ്എയിലെ കേംബ്രിഡ്ജിലെ എംഐടിയിൽ നടത്തുമെന്നും അതേ വർഷം തന്നെ യുഎഇയിൽ മറ്റൊരു രാജ്യാന്തര പരിപാടി സംഘടിപ്പിക്കുമെന്നും സൈബർ സ്‌ക്വയർ അറിയിച്ചു. രണ്ട് പരിപാടികളിലുമായി 1,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.

2025 ലെ ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://cybersquare.org/idfdubai2025 എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു

പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മലയാളി വ്യവസായിയുമായ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഐടി റെയ്ഡിനിടെ...

ആർ ആർ ടി എസ് വെറും വേസ്റ്റ്! പിണറായി സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ

സംസ്ഥാന സർക്കാരിന്റെ പുതിയ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ. ആർആർടിഎസ് എന്നത് വെറും സമയനഷ്ടമാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ...

‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’: ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് തൊട്ട്...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം....

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ്...

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...