യുഎഇയിൽ 2024 മെയ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. മെയ് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.34 ദിർഹമാവും. മെയ് മാസത്തിൽ 19 ഫിൽസിന്റെ വർദ്ധനവുണ്ടാകും. ഏപ്രിൽ മാസത്തിൽ ഇതിന് 3.15 ദിർഹമായിരുന്നു.
സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് മെയ് മാസത്തിൽ 3.22 ദിർഹമായിരിക്കും ഈടാക്കുക. ഏപ്രിൽ മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. മെയ് മാസത്തിൽ 19 ഫിൽസിന്റെ വർദ്ധനവും. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് മെയ് മാസത്തിൽ 3.15 ദിർഹമായിരിക്കും ഈടാക്കുക. ഏപ്രിൽ മാസത്തിൽ ഇതിന് 2.96 ദിർഹമായിരുന്നു. മെയ് മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവും. മെയ് മാസത്തിൽ ഡീസൽ ലിറ്ററിന് 3.07 ദിർഹമാവും . ഏപ്രിൽ മാസത്തിൽ ഡീസൽ ലിറ്ററിന് 3.09 ദിർഹമായിരുന്നു. മെയ് മാസത്തിൽ 2 ഫിൽസിന്റെ കുറവുണ്ടാകും.