വിപുലീകരണത്തിനൊരുങ്ങി പാരമൗണ്ട് ഗ്രൂപ്പ്, 100 മില്യൺ ദിർഹത്തിന്റെ നിക്ഷേപം

പാരമൗണ്ട് ഗ്രൂപ്പ് വിപുലീകരണ പദ്ധതിക്ക് തുടക്കമിടുന്നു.100 മില്യൺ ദിർഹത്തിന്റെ നിക്ഷേപ പദ്ധതിയാണ് പാരമൗണ്ട് ഗ്രൂപ്പ് ഒരുക്കുന്നത്. യുഎ ഇ, ഖത്തർ, ഒമാൻ, സൗദി, ബഹ്‌റൈൻ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ആണ് പാരമൌണ്ട് ഗ്രൂപ്പിന് പുതിയ വിപുലീകരണപദ്ധതികൾ തയ്യാറാക്കുന്നത്. യുഎ ഇ യിലെ പുതിയ പാരമൗണ്ട് കോർപ്പറേറ്റ് ആസ്ഥാന മന്ദിരം ജനുവരി 23 ന് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 12 ൽ ഉൽഘാടനം ചെയ്യപ്പെടും. ഖത്തറിലെ പുതിയ വിപുലീകരണ പദ്ധതിയുടെ ലോഞ്ചിങ് ഫെബ്രുവരി 22 ന് ആയിരിക്കുമെന്നും പാരമൗണ്ട് മാനേജ്‌മന്റ് ദുബായിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ 36 വർഷമായി ഫുഡ് സർവീസ് എക്യുപ്മെന്റ് ഇൻഡസ്ട്രിയിൽ ഉണ്ടെന്നും ഈ രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും പ്രവണതകളും കൊണ്ടുവന്നിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ കെ വി ഷംസുദ്ധീൻ പറഞ്ഞു. ഫുഡ് ഇൻഡസ്ട്രിയുടെ വർധിച്ച ആവശ്യങ്ങളെ കരുതി പാരമൗണ്ട് ഗ്രുപ്പിന്റെ പ്രവർത്തനം ലോകമാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതിനായി ഷാർജ കേന്ദ്രമാക്കി 100 മില്യൺ ദിർഹത്തിന്റെ നിക്ഷേപത്തിനാണ് പാരമൗണ്ട് ഗ്രൂപ്പ് ഒരുങ്ങുന്നത് എന്നും കെ വി ഷംസുദീൻ വിശദമാക്കി

മിഡിൽ ഈസ്റ്റിൽ ആകെയും ആഫ്രിക്കൻ രാജ്യങ്ങളിലും പാരമൗണ്ടിന്റെ സാന്നിധ്യം ശക്തമാക്കും. ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയില്‍ അടുത്ത 20 വർഷത്തെ മാറ്റങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഫുഡ് ആൻഡ് ബിവറേജ് മേഖലയിൽ ആർജ്ജിച്ച അനുഭവങ്ങൾ ലോകത്തിനാകെ ഉപകരിക്കും വിധമുള്ള ആക്ഷൻ പ്ലാനാണ് ഉള്ളതെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ഹിഷാം ഷംസ് പറഞ്ഞു .
 
മാനേജിങ് ഡയറക്ടർ കെ വി ഷംസുദ്ധീൻ, എക്സിക്യു്ട്ടീവ് ഡയറക്ടർ മാരായ ഹിഷാം ഷംസ്, അമർ ഷംസ്, ഡയറക്ടർ അഫ്ര ഷംസ്, ഖത്തർ ജനറൽ മാനേജർ ഡാനിയേൽ റ്റി സാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...