തുണിസഞ്ചികളിൽ വിദ്യാർത്ഥികൾ വർണ്ണങ്ങൾ ചാലിച്ചപ്പോൾ സ്വന്തമായത് “ഗിന്നസ് റെക്കോർഡ് “

പുനരുപയോഗ സാധ്യമായ തുണിസഞ്ചികളിൽ ഒരേസമയം നിറം പകർന്ന് ഗിന്നസ് റെക്കോഡ് നേടി വിദ്യാർത്ഥികൾ. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് ഏറ്റവും കൂടുതൽ ചിത്രങ്ങളൊരുക്കിയാണ് പേസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് വിദ്യാർത്ഥികൾ ഈ ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. പതിനായിരത്തിലധികം വിദ്യാർത്ഥികൾ അവരുടെ ഇഷ്ടനിറത്തിൽ തുണിസഞ്ചിയിൽ ചിത്രങ്ങളൊരുക്കിയാണ് പുതിയ റെക്കോർഡിന് ഉടമകളായത്. ഇന്ത്യാ ഇൻ്റർനാഷനൽ അങ്കണത്തിൽ പതിനായിരത്തി മുന്നൂറ്റി നാൽപത്തി ആറ് വിദ്യാർത്ഥികൾ ഒരുമിച്ച് പുനരുപയോഗ സാധ്യമായ ബാഗുകളിൽ വൈവിധ്യമാർന്ന ചിത്രാവിഷ്കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി. ഷാർജ മുവൈല ഇന്ത്യാ ഇൻ്റർനാഷനൽ സ്ക്കൂൾ ക്യാമ്പസാണ് പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിൻ്റെ എട്ടാം ഗിന്നസ് റെക്കോർഡ് നേട്ടത്തിന് വേദിയായത്. ക്രിയാത്മകതയുടെയും സുസ്ഥിരതയുടെയും പാരിസ്ഥിതികാവബോധത്തിൻ്റെയും പ്രഖ്യാപനമായിരുന്നു ഈ ഗിന്നസ് ശ്രമം.

ഇന്ത്യാ ഇൻ്റർനാഷനൽ സ്ക്കൂൾ ഷാർജ, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, പെയ്സ് ഇൻ്റർനാഷനൽ സ്ക്കൂൾ ഷാർജ ഡി പി എസ് സ്കൂൾ അജ്മാൻ, പെയ്സ് ബ്രിട്ടിഷ് സ്ക്കൂൾ ഷാർജ എന്നീ പെയ്സ് ഗ്രൂപ്പ് കലാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഗിന്നസ് നേട്ടം കൈവരിച്ചത്. ഇമാറാതിൻ്റെ സുസ്ഥിരതാ മുന്നേറ്റത്തിന് കരുത്ത് പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് തുണി സഞ്ചിയിൽ വർണ്ണങ്ങൾ തീർത്ത് പെയ്സ് എഡ്യൂക്കേഷൻ ഇത്തവണ ഗിന്നസിൽ ഇടം നേടിയത്. യു.എ.ഇ.യുടെ സ്നേഹസമ്പന്നരും ക്രാന്തദർശികളുമായ നേതാക്കളോടുള്ള നന്ദിയും കടപ്പാടും പ്രകടമാക്കി കൊണ്ടാണ് ഇമറാത്തിന്റെ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ കാമ്പസിൽ , ഷാർജയിലെ പെയ്സ് സ്കൂളുകളിലെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം വിദ്യാർത്ഥികൾ ഒന്നിച്ചണിനിരന്ന് റെക്കോർഡ് സ്വന്തമാക്കിയത്.

ഇമറാത്തിന്റെ പ്രതീകങ്ങളായ ബോട്ട് 4882 വിദ്യാർത്ഥികൾ (2017), ദെല്ല 5403 വിദ്യാർത്ഥികൾ നിശ്ചല ദൃശ്യം (2018), 5445 വിദ്യാർത്ഥികൾ അണിനിരന്നുള്ള ട്രാൻസ്ഫോമിങ്ങ് ഇമേജ്(2018) 11443 വിദ്യാർത്ഥികൾ, സ്പേസ് റോക്കറ്റ് (2019), ഓൺലൈനിൽ യുഎഇ പതാക വീശൽ (2020), കൈപ്പത്തികൊണ്ട് യുഎഇ പതാകയുടെ ചുമർ ചിത്രം (2021), നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ 6097 വിദ്യാർത്ഥികൾ അണിനിരന്ന ഏറ്റവും വലിയ മനുഷ്യ ഭൂഗോളം (2023) എന്നീ ഏഴ് ഗിന്നസ് റെക്കോർഡുകൾക്ക് ശേഷം, പെയ്സ് എഡ്യുക്കേഷൻ ഗ്രൂപ്പിൻ്റെ എട്ടാമത്തെ ഗിന്നസ് നേട്ടമാണിത്. പെയ്സ് ഗ്രൂപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ സഫാ അസദ് , ഇന്ത്യാ ഇൻ്റർനാഷനൽ സ്ക്കൂൾ വൈസ് പ്രിൻസിപ്പാൽ ഷിഫാനാ മുഈസ് എന്നിവറുടെ നേതൃത്വത്തിലാണ് ഈ ഗിന്നസ് നേട്ടങ്ങളെല്ലാം. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്ക്കൂൾ ഷാർജ, ഇന്ത്യാ ഇൻ്റർനാഷനൽ സ്ക്കൂൾ ഷാർജ, ക്രിയേറ്റീവ് ബ്രിട്ടിഷ് സ്ക്കൂൾ അബുദാബി, പെയ്സ് ഇൻ്റർനാഷനൽ സ്ക്കൂൾ ഷാർജ,ഡൽഹി പ്രൈവറ്റ് സ്ക്കൂൾ അജ്മാൻ, പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്ക്കൂൾ ദുബായ്, പെയ്സ് കിയേറ്റീവ് ബ്രിട്ടിഷ് സ്കൂൾ. അജ്മാൻ, സ്പ്രിംഗ് ഫീൽഡ് ഇൻ്റർനാഷനൽ സ്കൂൾ ദുബൈ തുടങ്ങി ഇരുപതിൽപരം വിദ്യഭ്യാസ സ്ഥാപനങ്ങൾ പെയ്സ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ച് വരുന്നു. ഇന്ത്യയിലും കുവൈറ്റിലുമായി സ്കൂളുകളും പ്രൊഫഷനൽ കോളേജുകളുമുൾപ്പെടെ വിവിധ കലാലയങ്ങൾ പെയ്സ് ഗ്രൂപ്പിനുണ്ട്.

പെയ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ സൽമാൻ ഇബ്റാഹിമിൻ്റെ അധ്യക്ഷതയിൽ, ഇന്ത്യാ ഇൻ്റർനാഷനൽ സ്ക്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗിന്നസ് പ്രഖ്യാപന ചടങ്ങിൽ ഗിന്നസ് അഡ്ജുഡിക്കേറ്റർ ഹെമ ബ്രെയിൻ റെക്കോഡ് പ്രഖ്യാപനം നടത്തി. പെയ്സ് ഗ്രൂപ്പ് സീനിയർ ഡയരക്ടർ അസീഫ് മുഹമ്മദ്, ഡയരക്ടർമായ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹീം, അമീൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, അസി.ഡയരക്ടർ സഫാ അസദ്, സ്ക്കൂൾ പ്രിൻസിപ്പാൽമാരായ ഡോ: മജ്ഞു റെജി, ഡോ: നസ്രീൻ ബാനു, മുഹ്സിൻ കട്ടയാട്ട്, വിഷാൽ കഠാരിയ, ജോൺ ബാഗ്വസ്റ്റ് തുടങ്ങിയവർ സംബന്ധിച്ചു.

ലോകത്തിലെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ ഗിന്നസ് റെക്കോർഡുകളിലൂടെ, കഠിനാധ്വാനത്തിന് തയ്യാറെങ്കിൽ ലോകത്ത് അസാധ്യമായി ഒന്നുമില്ലെന്നുള്ള വലിയ സന്ദേശമാണ് പേസ്‌ ഗ്രൂപ്പ് വിദ്യാർത്ഥികൾ ലോകത്തിന് പകർന്ന് നൽകുന്നത്. തുണിസഞ്ചി ജനകിയ വൽക്കരിച്ച് പ്ലാസ്റ്റിക്കിൽ നിന്നും ഭാവിതലമുറയെ മോചിപ്പിക്കണമെന്ന ചിന്തയുമാണ് ഇത്തരമൊരാശയത്തിലൂടെ സ്ക്കൂൾ പ്രത്യാശിക്കുന്നത്. കൂട്ടായ പരിശ്രമമുണ്ടെങ്കിൽ പൊതുവായ ലക്ഷ്യങ്ങൾ എളുപ്പം കരഗതമാക്കാമെന്നുള്ള ആത്മവിശ്വാസം ഭാവിതലമുറയിൽ സൃഷ്ടിച്ചെടുക്കുകയാണ് പെയ്സ് എഡ്യൂക്കേഷൻ ഗ്രൂപ്പ്. ഇന്ത്യയിലും പ്രവാസ ലോകത്തുമായി നിരവധി ബിസിനസ് സംരംഭങ്ങൾക്ക് തുടക്കം കുറിച്ച മലയാളി വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണനുമായ മർഹും ഡോ: പി എ ഇബ്രാഹിം ഹാജിയാണ് പെയ്സ് എഡ്യുക്കേഷൻ ഗ്രൂപ്പ് സ്ഥാപകൻ.

‘അലർട്ട് മുഴങ്ങിയാലുടൻ ഫോട്ടോകളോ വീഡിയോകളോ എടുക്കരുത്’; യുഎഇയിലെ ഇന്ത്യക്കാർക്ക് എംബസി മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സെൻസിറ്റീവ് പ്രദേശങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കണമെന്നും...

രാജ്യത്തെ ആദ്യ സമ്പൂർണ ‘റിങ് മെട്രോ’ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ 'റിങ് മെട്രോ' ഉൾപ്പെടെ ഡൽഹി മെട്രോയുടെ നിർണ്ണായകമായ പുതിയ പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പിങ്ക് ലൈനിലെ 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്ലിസ് പാർക്ക് -...

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...

ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)...

ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ...

ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...