ഓർമ കേരളോത്സവം ദുബൈയിൽ ഡിസംബർ 2, 3 തീയതികളിൽ, മന്ത്രി പി. എ. മുഹമ്മദ് റിയാസ് മുഖ്യാതിഥി

യു എ ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക കൂട്ടായ്മയായ ഓർമ സംഘടിപ്പിക്കുന്ന കേരളോത്സവം 2, 3 തീയ്യതികളിൽ ദുബായ് അൽ ഖിസൈസിലുള്ള ക്രെസെന്റ് സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മണി മുതൽ അരങ്ങേറും. 3 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള ടൂറിസം – പൊതുമരാമത്തു വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി, ദുബായിലെ സർക്കാർ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

കേരളീയ കലാ പൈതൃകത്തെയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെയും വിളിച്ചറിയിക്കുന്ന കേരളോത്സവത്തിൽ ഗായിക പ്രസീത ചാലക്കുടി ആദ്യ ദിനവും, നാടൻപാട്ടു ബാന്റായ ‘കനലി’നൊപ്പം, ‘പാലാപ്പള്ളി’ പാട്ടിലൂടെ ശ്രദ്ധ നേടിയ അതുൽ നറുകര രണ്ടാം ദിനവും പങ്കെടുക്കും. 70ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി – പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവയും ഉണ്ടാകും. നാടൻ കലാരൂപങ്ങളും, വിവിധ സ്റ്റാളുകൾ, ഭക്ഷണ ശാലകൾ, തുടങ്ങി മലയാളത്തിന്റെ തനിമയെയും സംസ്കൃതിയും ഉൾക്കൊള്ളുന്ന കേരളോത്സവം വ്യത്യസ്ത അനുഭവമാക്കി മാറ്റുന്നതിനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

കൂടാതെ എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, കവിത ആലാപനങ്ങൾ , പ്രശ്നോത്തരികൾ, പുസ്തകശാല, കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര – പുരാവസ്തു പ്രദർശനങ്ങളും നടക്കും. പുതുതായി മലയാളം മിഷനിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രെജിസ്ട്രേഷൻ സൗകര്യവും ഉത്സവപ്പറമ്പിൽ ഒരുക്കുമെന്നു സംഘാടകർ അറിയിച്ചു. പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, KSFE തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കും.കേരളോത്സവത്തിന് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, സജീവൻ കെ. വി, റിയാസ്. സി. കെ, അനീഷ് മണ്ണാർക്കാട് എന്നിവരും, ലുലു എക്സ്ചേഞ്ച്, മലബാർ ഗോൾഡ് & ഡയമണ്ട്സ് പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

വിവാദം അവസാനിച്ചു, വി കെ പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: വിവാദമായ ശാസ്തമംഗലത്തെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് വി കെ പ്രശാന്ത് എംഎല്‍എ ഒഴിയുന്നു. ശാസ്തമംഗലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. വട്ടിയൂർക്കാവ് യൂത്ത്...

അബുദാബിയിലെ ബട്ടർഫ്ലൈ ഗാർഡൻ ജനുവരി 9 ന് തുറക്കും

അബുദാബിയിലെ അൽ ഖാനയിൽ ഏറ്റവും പുതിയ ആകർഷണമായ ബട്ടർഫ്ലൈ ഗാർഡൻസ് 2026 ജനുവരി 9 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പതിനായിരത്തിലേറെ ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രത്തിൽ അവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് താപനില...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് 21 വരെ നീട്ടി, പരാതിക്കാരിയെ കക്ഷി ചേർത്തു

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്ത കോടതി, മറുപടി...

ഡൽഹിയിലെ ഇലാഹി മസ്ജിദ് പരിസരത്തെ ഒഴിപ്പിക്കലിനിടെ സംഘർഷം; പോലീസിന് നേരെ കല്ലേറ്

ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ്...

ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും...

തമിഴ്‌നാട്ടില്‍ പിഎംകെ ഇനി എന്‍ഡിഎയില്‍

ഈ വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ രാഷ്ട്രീയ നീക്കവുമായി എന്‍ഡിഎ പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ) എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.നിലവില്‍...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീൻസിന്റെ കിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ബകുലിൻ നഗരത്തിൽ നിന്ന് ഏകദേശം 68...

സ്വർണ്ണവില സർവ്വകാല റെക്കോഡിൽ, ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിയ്ക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർദ്ധിച്ചത്. ഒരു ലക്ഷം കടന്ന വില ഇപ്പോൾ അതേ വേഗതയിൽ തന്നെ മുന്നേറുകയാണ്. ഇന്നലെ ഗ്രാമിന് 12,725...