പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്‌കയുടെ യുഎഇയിലെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഈ മാസം 25ന് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് സിനിമാ താരം സമാന്ത റൂത്ത് പ്രഭു ഉദ്ഘാടനം നിർവഹിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഒരു കിലോ സ്വർണമാണ് സമ്മാനങ്ങളായി നിഷ്‌ക നൽകുന്നത്. 2000 ദിർഹത്തിന്‍റെ ഓരോ പർച്ചേസുകൾക്കും സ്വർണ നാണയവും ഭാഗ്യശാലികൾക്ക് ഗ്രാൻഡ് ഡ്രോയിലൂടെ 200 ഗ്രാം ഗോൾഡും നൽകുമെന്നും നിഷ്ക മൊമന്‍റ്സ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ നിഷിൻ തസ്ലിൻ സിഎം ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകമെമ്പാടും 100 ഷോറൂം എന്ന ലക്ഷ്യത്തിലേക്ക് നിഷ്ക അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്നും സുതാര്യത, ആഭരണങ്ങളുടെ ചാരുത, മികച്ച ഷോപ്പിങ്ങ് അനുഭവം എന്നിവയാൽ പ്രശസ്തമാണ് നിഷ്‌കയെന്നും നിഷിൻ തസ്ലിൻ സിഎം കൂട്ടിച്ചേർത്തു. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മികച്ച ആഭരണ കളക്ഷനുകൾ ലഭ്യമാക്കുന്ന പ്രദേശത്തെ തന്നെ ഏറ്റവും വലിയ ഷോറൂം തുറക്കുക എന്നത് നിഷ്‌കയുടെ വളർച്ചയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 25 മുതൽ ജൂൺ 1 വരെ നീളുന്ന ആഘോഷങ്ങളിൽ മികച്ച ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിഷ്കമോമെന്റസ് ജ്വല്ലറി ചെയർമാൻ – നിഷിൻ തസ്ലിൻ സിഎം, മാനേജിങ് ഡയറക്ടർ – റിസ്വാൻ ഷിറാസ് സിഎം, കോ -ചെയർമാൻ – വി.എ. ഹസ്സൻ (ചെയർമാൻ – എസ്. ബി. കെ. റിയൽ എസ്റ്റേറ്റ് & ഫ്ലോറ ഹോട്ടൽസ്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.