പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യുഎഇയിൽ ഇന്ന് മുതൽ മൂന്നു ദിവസം അവധിയായിരിക്കും. 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചിരുന്നു. വാരാന്ത്യ അവധികൂടി ആവുമ്പോൾ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്.