ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയും വിവിധ രാജ്യക്കാരായ നിരവധി എഴുത്തുകാരുടെ സമ്മേളനസ്ഥലവുമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാതിരുന്നാൽ വലിയ നഷ്ടമാവുമെന്ന് പൊതുപ്രവർത്തകനായ അഡ്വ.നജ്‌മുദീൻ. ഷാർജ പുസ്തകോത്സവത്തിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഷാർജ പുസ്തകോത്സവം നൽകുന്നത് പുതിയ ചിന്തകളും പുതിയ അനുഭവങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിൽ നിന്നുള്ള പ്രസാധകരുടെ നിറഞ്ഞ പങ്കാളിത്തം വായനയിലും സാഹിത്യത്തിലും മലയാളികൾ ഒട്ടും പിന്നിലല്ല എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അറിവിനെയും സാഹിത്യത്തെയും വായനയേയും ഇത്തരത്തിൽ ഉള്ള പുസ്തകമേള വർദ്ധിപ്പിക്കുന്നതായും പുതുതലമുറ പുസ്തകവായനയെ ഇഷ്ടപ്പെടുന്നതായി പുസ്തകമേള സന്ദർശിക്കുമ്പോൾ വ്യക്തമാകുന്നതായും അഡ്വ.നജുമുദ്ദീൻ പറഞ്ഞു.