അബുദാബി കോർണിഷിൽ പുതിയ നൈറ്റ് ബീച്ച് തുറന്നു. പ്രവേശനം സൗജന്യമായിരിക്കും. നല്ല വെളിച്ചം, ലൈഫ് ഗാർഡുകൾ, പ്രഥമശുശ്രൂഷ സേവനങ്ങൾ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ എന്നിവയ്ക്കുള്ള സ്പോർട്സ് കോർട്ടുകൾ എന്നിവയെല്ലാം ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ 6 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ (വെള്ളി, ശനി, ഞായർ) അർദ്ധരാത്രി വരെയും സന്ദർശകർക്കും നീന്തൽക്കാർക്കുംവേണ്ടി കോർണിഷ് നൈറ്റ് ബീച്ച് തുറന്നിരിക്കും. ഇതോടെ സൂര്യാസ്തമയത്തിനു ശേഷവും വേനൽക്കാലത്തെ ചൂടിന് ആശ്വാസമായി ഈ ബീച്ച് മാറും.