ആരോഗ്യസംരക്ഷണം അതിവേഗം, ‘മൈ ആസ്റ്റർ’ ആപ് പുറത്തിറക്കി

ദുബായ് : ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ആദ്യ ഇന്റഗ്രേറ്റഡ് ഹെല്‍ത് കെയര്‍ ആപ്പായ മൈ ആസ്റ്ററിന്റെ സമ്പൂര്‍ണപതിപ്പ് ഔപചാരികമായി പുറത്തിറക്കി. അപ്പോയിന്റ്‌മെന്റ് ബുക്കിംഗ്, ഡോക്ടര്‍മാരുടെ ഓണ്‍ലൈനിലും നേരിട്ടുമുള്ള കണ്‍സള്‍ട്ടിംഗ്, മരുന്നുകുറിപ്പുകളും സ്‌കാനുകളും മെഡിക്കല്‍ രേഖകളും, ഒരു ബട്ടനമര്‍ത്തിയാല്‍ വീടുകളില്‍ മരുന്നുകളെത്തിക്കല്‍ തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍, ക്‌ളിനിക്കുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍, ഫാര്‍മസികള്‍ എന്നിവയിലേക്ക് പൂര്‍ണപ്രവേശനം നല്‍കി പേഷ്യന്റ് കെയര്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമായ മൈ ആസ്റ്റര്‍ ആരോഗ്യപരിപാലന മാനേജ്‌മെന്റ് രോഗികളുടെ കൈകളിലെത്തും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച മൈ ആസ്റ്റര്‍ ആപ്പ് ഇപ്പോള്‍ ആപ്പ് സ്റ്റോറിലും പ്‌ളേ സ്റ്റോറിലും ഒന്നാംസ്ഥാനം നേടി 10 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക്​ സേ​വ​നം ചെ​യ്തുക​ഴി​ഞ്ഞ​താ​യും 3.5 ല​ക്ഷം ഡൗ​ണ്‍ലോ​ഡു​ക​ള്‍ പി​ന്നി​ട്ട​താ​യും അ​ധി​കൃ​​ത​ർ വെ​ളി​പ്പെ​ടു​ത്തി.

മികച്ച സേവനങ്ങള്‍ നല്‍കുകയും അവ തുടര്‍ച്ചയായി പരിഷ്‌കരിക്കുകയും ചെയ്തുകൊണ്ട് ആരോഗ്യമേഖല വികസിപ്പിക്കാനുള്ള യുഎഇയുടെ 2031 വിഷനോട് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ചേര്‍ന്നുനില്‍ക്കുന്നുവെന്നും ഇ​ന്ത്യ​യ​ട​ക്കം മ​റ്റി​ട​ങ്ങ​ളി​ലും വൈ​കാ​തെ പു​റ​ത്തി​റ​ക്കു​മെ​ന്നും ആ​പ് ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ അലീഷ മൂ​പ്പ​ന്‍ പ​റ​ഞ്ഞു. ലോ​കോ​ത്ത​ര മെ​ഡി​ക്ക​ല്‍ പ​രി​ച​ര​ണം മി​ക​വോ​ടെ ന​ല്‍കാ​നു​ള്ള ആ​സ്റ്റ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ‘മൈ ​ആ​സ്റ്റ​ര്‍’ പ്ലാ​റ്റ്‌​ഫോം ആ​രം​ഭി​ച്ച​തെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

മു​ഴു​വ​ന്‍ ആ​സ്റ്റ​ര്‍ സേ​വ​ന​ങ്ങ​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രു​ന്ന ആ​പ്പാ​ണ് ‘മൈ ​ആ​സ്റ്റ​റെ’​ന്ന് ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ൽ​ത്ത് കെ​യ​റി​ലെ ഡി​ജി​റ്റ​ല്‍ ഹെ​ൽ​ത്ത് സി.​ഇ.​ഒ ബ്രാ​ന്‍ഡ​ണ്‍ റോ​ബ​റി പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആപ്ലിക്കേഷനിലൂടെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ലഭ്യമാവുന്നതിനോടൊപ്പം ഡോക്ടര്‍മാരുടെ ഷെഡ്യൂളുകളും സ്‌ളോട്ടുകളും കാണാന്‍ കഴിയുമെന്നും 30 മിനിറ്റിനുള്ളില്‍ ഒരു ജനറല്‍ പ്രാക്ടീഷണറുമായി വീഡിയോ കണ്‍സള്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന ഇന്‍സ്റ്റന്റ് ജിപി ഫീച്ചറും ആപ്പില്‍ ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് ആശുപത്രികളിലെയും 48 ക്‌ളിനിക്കുകളിലെയും 20 മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളിലെയും 430 ഡോക്ടര്‍മാരുടെ ബുക്കിംഗ് ഉള്‍പ്പെടെയുള്ളവ ഇതിന്റെ സവിശേഷതകൾ ആണ്. വീഡിയോ കണ്‍സള്‍ട്ടേഷനുകള്‍, സുരക്ഷിത ഗേറ്റ്‌വേകളിലൂടെ ഓണ്‍ലൈന്‍ പേയ്‌മെന്റ്‌സ്, ഡോക്ടറുടെ കുറിപ്പില്‍ നിന്നും 90 മിനിറ്റുകള്‍ക്കകം ഓണ്‍ലൈന്‍ ഫാര്‍മസി സൗകര്യം, ഓണ്‍ലൈനിലൂടെ പ്രധാനപ്പെട്ട ഹെല്‍ത്-വെല്‍നസ് ഉല്‍പന്നങ്ങളും ഓഫറുകളും ഡീലുകളും എന്നിവയും ഈ ആപ്പില്‍ ലഭ്യമാണ്. സ്‌കാനുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ആപ്പിലൂടെ രോഗികള്‍ക്ക് ലഭിക്കും. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ഒരു ഹെല്‍പ് സെന്റര്‍ പിന്തുണയ്ക്കുന്ന മൈ ആസ്റ്റര്‍ ആപ്പില്‍ ഇന്‍ ബില്‍റ്റ് ഓട്ടോമാറ്റിക് ഇന്‍ഷുറന്‍സ് ഇന്റഗ്രേഷനും അതിന്റെ അപ്രൂവലും ലഭ്യമാണ്. രോഗികളുടെയും മുഴുവന്‍ കുടുംബത്തിന്റെയും ഹെല്‍ത് കെയര്‍ ഡോക്യുമെന്റുകളും ഈ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമില്‍ സൂക്ഷിക്കാനാകും.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....