യുഎഇ– ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. അൽ ഫായി മേഖലയിൽ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളൊന്നും ഇല്ലായെന്നും അധികൃതർ അറിയിച്ചു.