ഷാര്‍ജയിലെ മെഡ് കെയര്‍ ഹോസ്പിറ്റല്‍ അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി സെന്റര്‍ ആരംഭിച്ചു

ഷാര്‍ജയിലെ മെഡ് കെയര്‍ ഹോസ്പിറ്റല്‍ സങ്കീര്‍ണ്ണമായ മുഴകള്‍ ചികിത്സിക്കുന്നതിനായി അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി സെന്റര്‍ ആരംഭിച്ചു. ‌സ്‌പെഷ്യലിസ്റ്റ് ഇഎന്‍ടി ആന്റ് സ്‌കള്‍ ബേസ് സര്‍ജന്‍ പ്രൊഫ. ഡോ. ടി.എന്‍. ജാനകിറാം, കണ്‍സള്‍ട്ടന്റ് ഓട്ടോലാറിന്‍ഗോലോഗി ഡോ. സയ്യിദ് അല്‍ ഹബാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇഎന്‍ടി സര്‍ജന്‍മാര്‍, സ്‌കള്‍ ബേസ് സര്‍ജന്‍മാര്‍, ന്യൂറോ സര്‍ജന്‍മാര്‍, ഇന്റന്‍സിവിസ്റ്റ്‌സ്, അനെസ്‌തേഷ്യോളജിസ്റ്റ്‌സ് എന്നിവരടങ്ങുന്ന സംഘമാണ് അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി സെന്ററിനെ നയിക്കുന്നത്.

തലയുടെ അടിഭാഗത്തും, തലയോട്ടിയിലും, കണ്ണുകള്‍ക്കും, മൂക്കിനും പിന്നിലെ അസ്ഥികളിലും മുഴകളും, അര്‍ബുദമായി പരിണമിച്ച മുഴകളും അസാധാരണമായ രീതിയില്‍ വികസിക്കുന്ന സാഹചര്യമാണ് പലരിലും കണ്ടുവരുന്നത്. തലയോട്ടിയില്‍ ആഴത്തില്‍ വളരുന്നതിനാലും, മസ്തിഷ്‌കം, തല, കഴുത്ത്, സുഷുമ്‌നാ നാഡി എന്നിവയുടെ സങ്കീര്‍ണ്ണമായ ഞരമ്പുകളോടും രക്തക്കുഴലുകളോടും ചേര്‍ന്ന് കിടക്കുന്നതിനാലും ഈ മുഴകളുടെ ചികിത്സ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഈ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ചുരുക്കം ചില ആശുപത്രികളില്‍ ഒന്നാണ് മെഡ് കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ.

സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി ആരംഭിക്കുന്നതോടെ തൃതീയ ആരോഗ്യ പരിചരണത്തില്‍ മെഡ്കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ കൂടുതല്‍ മെഡിക്കല്‍ മികവിലേക്ക് ഉയരുകയാണ്. പിറ്റിയൂട്ടറി ട്യൂമറുകള്‍, മെനിഞ്ചിയോമ, ക്രാനിയോഫറിന്‍ജിയോമ, മൂക്കിലെയും തലയോട്ടിയുടെ അടിഭാഗത്തെയും മുഴകള്‍ എന്നിവയടങ്ങുന്ന സങ്കീര്‍ണ്ണമായ കേസുകള്‍ക്ക് ഈ കേന്ദ്രത്തില്‍ മികച്ച ശസ്ത്രക്രിയാ പരിഹാരങ്ങള്‍ നല്‍കും. കൂടാതെ, എന്‍ഡോസ്‌കോപ്പിക് സൈനസ് സര്‍ജറികള്‍, ഇയര്‍ സര്‍ജറികള്‍, ശ്രവണ നഷ്ടം ചികിത്സിക്കുന്നതിനും കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ഉപയോഗിച്ചുള്ള സ്റ്റെപെഡെക്ടമികള്‍ എന്നിവയുടെ വിപുലമായ പ്രയോഗങ്ങള്‍ക്കും കേന്ദ്രത്തില്‍ സൗകര്യമുണ്ട്.

ഷാര്‍ജയിലെ മെഡ് കെയര്‍ ഹോസ്പിറ്റല്‍ അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി സെന്ററിലെ വിപുലമായ ശസ്ത്രക്രിയാ സേവനങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്ന് കണ്‍സള്‍ട്ടന്റ് ഓട്ടോലാറിന്‍ഗോലോഗി ഡോ. സയ്യിദ് അല്‍ ഹബാഷ് പറഞ്ഞു. കുട്ടികളില്‍, പെണ്‍കുട്ടികളേക്കാള്‍, ആണ്‍കുട്ടികളിലാണ് തലയോട്ടിയിലെ മുഴകള്‍ കൂടുതലായി കാണപ്പെടുന്നത്. ഇത് ഗുരുതരമായ വൈകല്യത്തിനും സങ്കീര്‍ണതകള്‍ക്കും ഇടയാക്കുന്നു. സങ്കീര്‍ണ്ണമായ സൈനസ് പ്രശ്നങ്ങളും കേള്‍വി പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ ത്രിതീയ പരിചരണ ശേഷി വര്‍ദ്ധിക്കുന്നു. മെഡിക്കല്‍ മികവിന്റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് യുഎഇയിലും പുറത്തുമുള്ള രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിചരണം നല്‍കുന്നതിനുമുള്ള മെഡ്കെയറിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ സംരംഭമെന്നും അദ്ദേഹം വ്യക്തമാക്കി

പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പിൽ, ഉപതിരഞ്ഞെടുപ്പ് ഫലം സ്വാഭാവികം: കെ സുരേന്ദ്രൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെത് പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും അത് ശരിയെന്ന് തെളിഞ്ഞുവെന്നും മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു."ബിജെപിയെ പാലക്കാട്...

മഹാരാഷ്ട്രയിൽ എൻഡിഎയുടെ തകർപ്പൻ വിജയം

ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മഹായുതി സഖ്യം മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തും. ഏറ്റവും പുതിയ ഫലങ്ങൾ കാണിക്കുന്നത് മഹായുതി...

പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ആണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. 18,724 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന്...

മഹാരാഷ്ട്രയിൽ വൻ ലീഡുമായി എൻ ഡി എ സഖ്യം

288 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചപ്പോൾ ഭരണകക്ഷിയായ മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സൂചനകളിൽ ഭൂരിപക്ഷം നേടാൻ വേണ്ട 145 സീറ്റുകൾ മറികടന്നു. ബിജെപിയും മുഖ്യമന്ത്രി...

മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം, പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിന്: പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു, മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം, മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ എല്ലാം എൽ.ഡി.എഫിനെ തിരിച്ചടിച്ചെന്നും പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുഖ്യമന്ത്രിയുടേത് ജനങ്ങളെ മനസിലാക്കത്ത...

മണിപ്പൂരിൽ വീണ്ടും അക്രമം, 20,000 അർദ്ധസൈനികരെ കൂടി അയച്ച് കേന്ദ്രം

മണിപ്പൂരിൽ അടുത്തിടെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം 20 കമ്പനി അർദ്ധസൈനിക വിഭാഗത്തെ കൂടി മണിപ്പൂരിലേക്ക് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 50 കമ്പനി സേനയെ മണിപ്പൂരിലേക്ക് അയച്ചിരുന്നു....

കെ.സുരേന്ദ്രൻ രാജി വെക്കാതെ കേരളത്തിൽ ബിജെപി രക്ഷപെടില്ല: സന്ദീപ് വാര്യർ

ബി.ജെ.പിയിക്കെതിരെ രൂക്ഷവിമർശനവുമായി അടുത്തിടെ പാർട്ടി വിട്ട നേതാവ് സന്ദീപ് വാര്യർ. "പാൽ സൊസെെറ്റിയിലും, മുനിസിപ്പാലിറ്റിയിലും നിയമസഭയിലും ലോകസഭയിലും തിരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാറും അല്ലെങ്കിൽ ഭാര്യയും മാത്രമാണ് സ്ഥാനാർത്ഥി" സന്ദീപ് വാര്യർ വിമർശിച്ചു. കെ.സുരേന്ദ്രൻ...

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ, ചേലക്കരയിൽ ചേലായി പ്രദീപ്

വയനാട്ടിൽ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക ഗാന്ധിയുടെ വിജയക്കുതിപ്പ് 3 ലക്ഷവും കടന്ന് കുതിക്കുകയാണ്. വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ 316627 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര...