എല്ലാ വർഷത്തെയും പോലെ പുസ്തകമേളയിൽ സജ്ജീവ സാന്നിധ്യമായി ഇന്ത്യയിൽ നിന്നുള്ള പ്രസാധകരും പുസ്തകങ്ങളും ഇക്കുറിയും എത്തിയിട്ടുണ്ട്. പതിവുതെറ്റാതെ മലയാളമാണ് ഇക്കുറിയും മുന്നിൽ ഉള്ളത്. ഡിസി ബുക്സ്, ചിന്ത, കൈരളി, ഹരിതം, ചിരന്തന തുടങ്ങി വിവിധ പ്രസാധകർ ഇക്കുറിയും എത്തിയിട്ടുണ്ട്.
100 തലക്കെട്ടുകളിലായി ഏകദേശം ആയിരം പുസ്തകങ്ങൾ ഇക്കുറിയും ചിന്ത സ്റ്റാളിൽ എത്തിയിട്ടുണ്ട്. നല്ല തിരക്കും മലയാളം സ്റ്റാളുകളിൽ അനുഭവപ്പെടുന്നുണ്ട്. ചിന്ത ഈ വര്ഷം2 സ്റ്റാളിൽ ആക്കിയിട്ടുണ്ട് എന്ന് ചിന്ത സ്റ്റാൾ പ്രതിനിധി വാഹിദ് നാട്ടിക പറഞ്ഞു.
ജനങ്ങളുടെ നല്ല പങ്കാളിത്തം ആണ് ഇക്കുറിയും ഉള്ളത്. കുട്ടികൾക്കായി ചിന്ത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും, കിഡ്സ് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിവിധ പുസ്തകങ്ങൾ അന്വേഷിച്ചെത്തുന്നവർ ധാരാളം ഉണ്ട്. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് ചിന്തയിൽ വായിക്കപ്പെടേണ്ടേ പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ട് എന്ന് വാഹിദ് നാട്ടിക പറഞ്ഞു. 800 ഇൽ അധികം പുസ്തകങ്ങൾ പ്രസിധീകരിക്കുന്നതിൽ 500 ഓളം മലയാളത്തിൽ നിന്നുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം അവസാനിക്കാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വാരാന്ത്യങ്ങളിൽ ആണ് തിരക്ക് കൂടുതൽ. കുട്ടികളുമായി കുടുംബസമേതം പുസ്തകങ്ങൾ വാങ്ങാൻ എത്തുന്നവരും കുറവല്ല. കുട്ടികൾക്കായി അറിവിനൊപ്പം വൈവിധ്യമായ കലാപരിപാടികളും, കോമിക്,കുക്കറി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളും പുസ്തകമേളയിൽ ഒരുക്കിയിട്ടുണ്ട്.