സൗദി ഖമീസ് മുഷൈത്തിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പ് സൗദി ഖമീസ് മുഷൈത്തിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എംഎ യുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൾ അസീസ് ബിൻ മുഷൈത്താണ് ഉദ്‌ഘാടനം നിർവഹിച്ചത്. സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൽ അസിർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിൽ അറുപതാമത്തെ ഹൈപ്പർമാർക്കറ്റ് ലുലു തുറന്നത്.

മലയാളികൾ ഉൾപ്പെടെയുള്ളവർ കൂടുതലായുള്ള ഖമീസ് മുഷൈത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. സൗദി അറേബ്യയുടെ വളർച്ചയിൽ ഒരു ഭാഗമാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. രാജ്യത്തിൻ്റെസുസ്ഥിര വികസന നയങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരും. എല്ലാവിധ സഹായങ്ങളും ചെയ്‌തു തരുന്ന ഭരണാധികാരികൾക്ക് യൂസഫലി നന്ദി പറഞ്ഞു. സൗദിയിലെ ലുലുവിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സമീപ ഭാവിയിൽ കൂടുതൽ ഹൈപ്പാർമാർക്കറ്റുകൾ തുറക്കും. സ്വദേശികൾക്കും മലയാളികൾ ഉൾപ്പെടെയുള്ളവർക്കും ഇതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

സൗദിയിൽ ഉടനീളം അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയായി ലുലുവിനെ മാറ്റിയ എല്ലാ പ്രത്യേകതകളും നിറഞ്ഞതാണ് പ്രശസ്തമായ മുജാൻ പാർക്ക് മാളിൽ 71,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവല, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം എ, ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ലുലു പടിഞ്ഞാറൻ പ്രവിശ്യ റീജണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

ഏത് ജാതിക്കാർക്കും ആർ‌എസ്‌എസ് മേധാവിയാകാം: മോഹൻ ഭഗവത്

ഏത് ജാതിയിലെയും വ്യക്തികൾക്ക് ആർ‌എസ്‌എസിനുള്ളിലെ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവത്. പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുന്നത് ഒരു തടസ്സമല്ല, ബ്രാഹ്മണനാകുന്നത് ഒരു പ്രത്യേക യോഗ്യതയുമല്ല. തുടക്കത്തിൽ...

ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; ഈ മാസം 20-നകം ക്രമീകരണങ്ങൾ പൂർത്തിയാക്കണം

ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ഈ മാസം 20-നകം എല്ലാ വകുപ്പുകളും പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം...

ടി20 ലോകകപ്പിന് ഇന്ന് തുടക്കം

ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ് കളി തുടങ്ങുന്നത്. ഇന്ന് യുഎസ്എ യുമായാണ് മത്സരം. ടോസ്...

മൂന്നാർ യാത്രക്കാർ കരുതിയിരിക്കുക, കാട്ടാന പടയപ്പയും സംഘവും ജനവാസമേഖലയിൽ

മൂന്നാറിലേക്ക് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്. ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. മൂന്നാറിലേക്ക് പോകുന്ന...

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; സംയുക്ത പ്രസ്താവന പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18...

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ, ലോകകപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറിയേക്കും

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്ഥാൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ; ക്വാലാലംപൂരിൽ ഊഷ്മള സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ എത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരം ക്വാലാലംപൂരിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.തന്റെ സുഹൃത്തായ അൻവർ...

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ്...