യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അടിച്ചിരുന്നു. അതിനുപിന്നാലെ മഴയും പെയ്തതോടെ രാജ്യത്ത് തണുപ്പ് വർദ്ധിച്ചു. അൽ ഐനിൽ കഴിഞ്ഞ ദിവസങ്ങൾ കടുത്ത പൊടിക്കാറ്റ് അനിഭവപ്പെട്ടിരുന്നു. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ ഉൾപ്പെടെയുള്ള എല്ലാ എമിറേറ്റുകളിലും തണുപ്പ് കൂടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെ ഇപ്പോൾ പകല സമയങ്ങളിൽ തണുത്ത രാത്രിയിൽ തണുപ്പും അനുഭവപ്പെട്ടുതുടങ്ങി. മഴ മാറിയതോടെ രാജ്യത്ത് താപനിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് യുഎഇയിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്. ശനിയാഴ്ച രാവിലെ റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തിയത് 4.2 ഡിഗ്രി സെൽഷ്യസാണ്.
അജ്‌മാൻ ഒഴികെയുള്ള എമിറേറ്റിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയത്. മിക്ക പ്രദേശങ്ങളിലും മേഘാവ്യതമായ അന്തരീക്ഷമാണ് നിലവിലുള്ളത്. തിങ്കളാഴ്‌ച വരെ രാജ്യത്ത് മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.