കഴിഞ്ഞ വർഷം ദുബൈയിൽ എത്തിയത് 23.7 ദശലക്ഷം യാത്രക്കാർ

ദുബൈ :2022 -ൽ ദുബൈയിൽ സന്ദർശക പ്രവാഹം. കഴിഞ്ഞ വർഷം എമിറേറ്റ് സ്വാഗതം ചെയ്തത് 23.7 ദശലക്ഷം യാത്രക്കാരെയാണെന്ന് ജിഡിആർഎഫ്എ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 2021 വർഷത്തേക്കാൾ 89 % വർദ്ധവനവാണ് ഉണ്ടായതെന്ന് വകുപ്പ് വിശദീകരിച്ചു. ആകാശമാർഗം 21,817,022 പേരും കരമാർഗം 1,612,746 ഉം, ജലമാർഗ്ഗം വഴി 243700 യാത്രക്കാരുമാണ് എത്തിയതെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് പുതുവർഷം ആഘോഷിക്കാൻ എത്തിയവർ 107,082 പേരായിരുന്നു .ദുബൈ എയർപോർട്ടുകൾ വഴി 107082 പേരും ഹത്ത ബോർഡറിലുടെ 6527ഉം കപ്പൽ മാർഗത്തിലൂടെ 5010 സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഉപയോഗമൂലം എല്ലാ സന്ദർശകർക്കും മികച്ച ഡിജിറ്റൽ സേവനങ്ങളും, സംതൃപ്തമായ യാത്രാനുഭവവും നൽകാൻ ദുബായ് എയർപോർറ്റുകൾക്ക് കഴിഞ്ഞു, ഇത് ടൂറിസം, ബിസിനസ്സ്, ലൈഫ്‌സ്‌റ്റൈൽ മേഖലകളിൽ ദുബൈയുടെ ഖ്യാതി കൂടുതൽ വർദ്ധിപ്പിച്ചുവെന്ന് ജിഡിആർഎഫ്എ- ദുബൈ മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി

ലോകത്ത് ഏറ്റവും അധികം സന്ദർശകർ വന്നുപോവുന്ന പ്രധാന നഗരങ്ങളിൽ ഒന്നാണ് ദുബൈ. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ദുബൈ പഴയകാല സജീവതയിലേക്ക് വീണ്ടും എത്തിയിരിക്കുയാണ്. പോയ വർഷം നിരവധി അംഗീകാരങ്ങളാണ് ദുബൈക്ക് ലഭിച്ചത്. യുകെ ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് സ്ഥാപനമായ യൂറോമോണിറ്ററിന്റെ പുതിയ റിപ്പോർട്ടിൽ ദുബൈ എയർപോർട്ടുകൾ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി തെരഞ്ഞെടുത്തു. .2022 ലെ മികച്ച 100 സിറ്റി ഡെസ്റ്റിനേഷൻ സൂചികയിൽ ആഗോളതലത്തിൽ ദുബൈ നഗരം രണ്ടാമതെത്തി. കൂടാതെ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) റിപ്പോർട്ടിൽ 2022-വർഷത്തിൽ പ്രാദേശികമായും അന്തർദേശീയമായും ദുബായ് എയർപോർട്ടുകൾ ആഗോള മത്സര സൂചികകളിൽ തങ്ങളുടെ മുൻനിര സ്ഥാനം കാത്തുസൂക്ഷിക്കുകയും ചെയ്തു

ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമെന്ന് എ പത്മകുമാർ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നുമാണ് എ.പത്മകുമാറിന്റെ...

ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു, നിയന്ത്രണം ഏർപ്പെടുത്തിയേക്കും

മണ്ഡലകാലത്തോടനുബന്ധിച്ച് നടതുറന്നതിന് ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. വരിയിൽ ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ...

ന്യൂനമർദം ചുഴലിക്കാറ്റായി, തമിഴ്നാട്ടിലും ആന്ധ്ര തീരമേഖലകളിലും മഴക്ക് സാധ്യത

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു. വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്ത്മുകളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു 27-ാം...

ചൈനയിൽ ട്രെയിൻ ഇടിച്ച് 11 പേർ കൊല്ലപ്പെട്ടു

ബീജിങ്: ചൈനയിൽ ട്രെയിൻ ഇടിച്ച് 11 പേർ കൊല്ലപ്പെട്ടു. ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിൽ റെയിൽപാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്‌മിക് ഇക്വിപ്മെൻ്റിൻ്റെ പരിശോധനയ്ക്കായി ഓടുകയായിരുന്ന ട്രെയിൻ ഇടിച്ചത്.കുൻമിങ് നഗരത്തിലെ ലൂയാങ്...

ഹീനമായ ആക്രമണം; വൈറ്റ് ഹൗസ് വെടിവപ്പിനെ അപലപിച്ച് ട്രംപ്

വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് നേരെയുണ്ടായ വെടിവപ്പ് "ഹീനമായ ആക്രമണം" എന്നും "ഭീകരപ്രവർത്തനം" എന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. കൂടാതെ യുഎസ് തലസ്ഥാനത്തേക്ക് 500 അധിക സൈനികരെ...

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്; രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് പരിക്ക്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്ത് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് വെടിവയ്പ്പ്. വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നിന്ന് ഏതാനും തെരുവുകൾ അകലെയാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിൽ രണ്ട് നാഷണൽ...

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം: 36 പേർ മരിച്ചു, 900 പേരെ ഒഴിപ്പിച്ചു

ഹോങ്കോങ്ങിലെ ഒരു ഭവന സമുച്ചയത്തിലെ ഏഴ് ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലായി പടർന്ന തീപിടുത്തത്തിൽ മരണസംഖ്യ 36 ആയി ഉയർന്നു., മറ്റുള്ളവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് നഗരത്തിലെ അഗ്നിശമന സേന ബുധനാഴ്ച അറിയിച്ചു.ഒമ്പത് പേർ സംഭവസ്ഥലത്ത്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം

ന്യൂ‍ൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വടക്കൻ സുമാത്രക്ക് സമീപത്ത് ഉണ്ടായ ഭൂചലനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്....