കുവൈത്ത് തീപിടുത്തം: അന്വേഷണം ആരംഭിച്ചു

ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ 50 പേർ മരിച്ച സംഭവത്തിൽ കുവൈത്ത് അന്വേഷണം ആരംഭിച്ചു. 40 ഓളം ഇന്ത്യക്കാർ ഉൾപ്പെടെ 50 പ്രവാസി തൊഴിലാളികളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. 50 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ 195 കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ഏഴ് നില കെട്ടിടത്തിൻ്റെ അടുക്കളയിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നിയമം ലംഘിക്കുന്ന റിയൽ എസ്റ്റേറ്റ് ഉടമകൾക്കും കമ്പനി ഉടമകൾക്കുമെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.

“കുവൈറ്റിലെ മംഗഫ് ഏരിയയിലെ ലേബർ ഹൗസിംഗ് ഫെസിലിറ്റിയിലുണ്ടായ നിർഭാഗ്യകരവും ദാരുണവുമായ തീപിടുത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബന്ധപ്പെട്ട കുവൈറ്റ് അധികൃതരിൽ നിന്നും കമ്പനിയിൽ നിന്നും എംബസി മുഴുവൻ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. മരണമടഞ്ഞ കുടുംബങ്ങൾക്ക് ഞങ്ങൾ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, ”ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു.

പുലർച്ചെ 4:00 ന് ശേഷം കെട്ടിടത്തിലുണ്ടായിരുന്ന 196 പേരിൽ ഭൂരിഭാഗവും ഉറങ്ങിയപ്പോഴാണ് തീപിടിത്തമുണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിലെയും അഗ്നിശമന വകുപ്പിലെയും ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് കറുത്ത പുക മൂലമാണ് കൂടുതൽ മരണവും സംഭവിച്ചത്. പരിക്കേറ്റവർ നിലവിൽ കുവൈറ്റിലെ അദാൻ, ജാബർ, ഫർവാനിയ, മുബാറക് അൽ കബീർ, ജഹ്‌റ എന്നീ അഞ്ച് സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക സംഭവ സ്ഥലവും ആശുപത്രികളും സന്ദർശിച്ച് ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി തിരക്കി. ഈ സംഭവത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെ സഹായിക്കാനും സാധ്യമായ എല്ലാ പിന്തുണയും നൽകാനും എംബസി പ്രാദേശിക അധികാരികളുമായി ഏകോപനം തുടരുന്നു. കുവൈത്ത് അധികൃതരിൽ നിന്ന് എംബസിക്ക് പൂർണ സഹകരണം ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം, സംസ്ഥാന സഹമന്ത്രി കീർത്തി വർധൻ സിംഗ് ഉടൻ തന്നെ കുവൈത്തിലെത്തി മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുന്നതിനുമായി പ്രവർത്തിക്കുന്നു.

ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്, മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

ശബരിമലയിൽ ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ...

പി കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി, തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ...

നരേന്ദ്ര മോദി കുവൈത്തിലേക്ക്, ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത് 43 വർഷങ്ങൾക്ക് ശേഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഇന്ന് കുവൈറ്റിലേക്ക്. 43 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് കുവൈറ്റിൽ ആചാരപരമായ സ്വീകരണം നൽകും. സെപ്തംബറിൽ കുവൈറ്റ്...

സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തി, ഫോൺ സംഭാഷണം പുറത്ത്

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജിയാണ് ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തിയത്. സിപിഎം മുൻ കട്ടപ്പന...

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മോശമായിട്ടില്ല. ഇപ്പോൾ നൽകുന്ന ചികിത്സകളോട് നേരിയ രീതിയിൽ എം.ടി പോസിറ്റീവായി പ്രതികരിക്കുന്നുണ്ട്...

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി, രണ്ട് മരണം, 68 പേർക്ക് പരിക്ക്

ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രാദേശിക സമയം വെള്ളിയാഴ്ച...

ബിജെപി നേതാവ് കെ അണ്ണാമലൈയേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു

കോയമ്പത്തൂരിൽ ബിജെപി നേതാവ് കെ അണ്ണാമലൈയേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ്‌ എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ്...

‘സുവർണ ചകോരം’ പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’ നേടി. 20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ...