മലയാളികൾ ഉൾപ്പെടെ 50പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിൽ ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തു. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം
കസ്റ്റഡിയിലെടുത്തവരിൽ മൂന്നുപേര്‍ ഇന്ത്യക്കാരും ഒരാള്‍ കുവൈത്ത് സ്വദേശിയുമാണ്. മറ്റുനാലു പേര് ഈജിപ്റ്റ് സ്വദേശികളാണെന്നാണ് വിവരം. വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. സംഭവം നടന്ന അന്ന് കെട്ടിട ഉടമയടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 23 മലയാളികൾ ഉൾപ്പടെ 46 ഇന്ത്യക്കാരടക്കം 50 പേരാണ് അഗ്നിബാധയില്‍ മരിച്ചത്.