സൗന്ദര്യ വർധക വസ്തുക്കളുടെ വലിയ വിപണന കേന്ദ്രമായി കൊറിയൻ പവലിയൻ

ഇന്ത്യ സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15 ന് തന്നെ സ്വാതന്ത്രദിനമായി ആചരിക്കുന്ന മറ്റൊരു രാജ്യം കൂടി ഉണ്ട്, കൊറിയ. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ സ്വാതന്ത്രയാവുന്നതും ഓഗസ്റ്റ് 15 ആണ്. തനത് സംസ്കാരം പ്രദര്ശിപ്പിച്ച് കൊറിയയും ഇക്കുറി ഗ്ലോബൽ വില്ലേജിൽ എത്തിയിട്ടുണ്ട്. കൊറിയൻ പവലിയന്റെ മുൻഭാഗത്ത് പ്രകൃതിയും വാസ്തുവിദ്യയും തമ്മിൽ സംയോജിപ്പിച്ചുള്ള മനോഹര നിർമ്മിതി കാണാം.

പേരുകേട്ട സൗന്ദര്യ വർധകവസ്തുക്കളുടെ വലിയ വിപണന കേന്ദ്രം കൂടിയാണ് കൊറിയൻ പവലിയൻ. നിരവധി മുന്തിയ ബ്രാൻഡുകളുടെ വിവിധ ഉത്പന്നങ്ങൾ വലിയ തോതിൽ തന്നെ എത്തിച്ചിട്ടുണ്ട്. മെയ്ക് അപ്പ് സാധനങ്ങളും മേക്കപ്പ് ബ്രഷുകളും ഇവിടെ വിൽപനക്കായി ഒരുക്കിയിട്ടിട്ടുണ്ട്.

വേദന സംഹാരിണികളായ നിരവധി കൊറിയൻ എണ്ണകളും ഇവിടെ കാണാം. കാലുവേദനയും മസിൽ വേദനയും എല്ലാം മാറ്റാനാണിത് എന്നാണ് ഇവരുടെ ഭാഷ്യം. മുഖത്തിനും മുടിക്കും കാലുകൾക്കും ദേഹമാസകലവും ഉപയോഗിക്കുവാൻ കഴിയുന്ന ലേപനങ്ങളും എല്ലാമായി നിരവധി കടകളാണ് കൊറിയയുടെ പവലിയനിൽ ഉള്ളത്. സൗന്ദര്യവർദ്ധനവിനെന്ന് അവകാശപ്പെടുന്ന നിരവധി ഉത്പന്നങ്ങൾ ആണ് ഇവിടെ പല സ്റ്റാളുകളിലും പ്രദര്ശിപ്പിച്ചിട്ടുള്ളത്. കറ്റാർവാഴ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന നിരവധി ക്രീമുകളും മറ്റും ഇവിടുത്തു മുഖ്യ ആകർഷണമാണ്. പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉയോഗിച് നിർമ്മിക്കുന്ന ക്രീമുകളും എണ്ണകളും മറ്റു ചർമലേപനങ്ങളുമെല്ലാം ഇവിടെ സുലഭണ്. കറ്റാർവാഴ, തേൻ കാപ്പിപ്പൊടി, മഞ്ഞൾ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവയെല്ലാം നിർമിക്കുന്നതിന് ഇവർ അവകാശപ്പെടുന്നു.

കൊറിയൻ കാലിഗ്രഫിയുമായി പവലിയനിൽ ഒരു ചെറു സ്റ്റാളും ഉണ്ട്. കാലിഗ്രഫി പരമ്പരാഗതമായി ചെയ്യുന്നവരാണെന്നും ആവശ്യമനുസരിച്ച് അവ ഭംഗിയായി കൊറിയൻ കാലിഗ്രാഫിയിൽ രചിച്ച് നൽകുകയും ചെയ്യുന്നുണ്ട്. സാധാരണയായി പേരുകൾ എഴുതുവാനാണ് ആളുകൾ എത്തുന്നത് എന്ന് ഇവർ പറയുന്നു. വാട്ടർ കളർ ആണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്. എല്ലാ പാവലിയനിലും കാണുന്നതുപോലെ വസ്ത്രങ്ങളും ധാരാളമായി എത്തിച്ചിട്ടുണ്ട്.

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു എസ് വ്യോമാക്രമണം, 38 പേര്‍ മരിച്ചു

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമത്തിൽ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും നാശം വിതച്ച ആക്രമണം ആണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനിലെ...

ഐസ് ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് കണ്ടെത്തി

തൃശൂരിൽ ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നതായി കണ്ടെത്തി. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളാണ് പാൻമസാല...