ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ് ‘ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു

പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ ‘സ്പ്രെഡിംഗ് ജോയ് -ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്സ് ഫേവറിറ്റ് ജ്യൂവലർ’ ആത്മകഥ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഹാർപർ കോളിൻസ് സിഇഒ അനന്ത പത്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ ബുക് അഥോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ ആമിരിയും പ്രമുഖ ബോളിവുഡ് അഭിനേത്രിയും ജോയ് ആലുക്കാസ് ബ്രാന്റ് ഗ്ലോബൽ അംബാസഡറുമായ കജോൾ ദേവ്ഗനും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

കഠിനാധ്വാനവും പാഷനുമുണ്ടെങ്കിൽ ആർക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്രയും വർഷത്തെ സംരംഭക ജീവിതം വലിയ പാഠങ്ങളാണ് തനിക്ക് നൽകിയത് എന്നും ജോയ് ആലുക്കാസ് പറഞ്ഞു. തന്റെ ജീവിത യാത്രയിലെ പ്രതിബദ്ധത, കഠിനാധ്വാനം, അഭിനിവേശം, സ്ഥിരോത്സാഹം എന്നിവയുടെ അനുഭവ സാക്ഷ്യമാണ് ഈ ആത്മകഥയെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. സ്വപ്നങ്ങളെ പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ മുന്നേറാനുള്ള സന്ദേശവുമാണ് ആത്മകഥയിലൂടെ പങ്കു വെക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ് ഏറെ എളുപ്പമാണെന്നാണ് സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നത്. എന്നാൽ, അതത്ര എളുപ്പമല്ല. വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ടാവാം. അവ തരണം ചെയ്ത് മുന്നേറാൻ കഴിയുന്ന മാർഗങ്ങളും രീതികളും ഈ പുസ്തകത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം ഐപിഒ പ്രഖ്യാപിക്കാൻ ആലോചിക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ജോയ് ആലുക്കാസുമായി ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും ഈ പുസ്തകത്തിലെ അനുഭവങ്ങൾ മാതൃകയാണെന്നും ഇത് പ്രകാശനം ചെയ്ത കജോൾ ദേവ്ഗൻ അഭിപ്രായപ്പെട്ടു. ഈ യാത്ര അൽഭുതകരമാണ്. തിരക്കുകൾക്കിടയിലും ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും കജോൾ പറഞ്ഞു.

സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. പ്രമുഖ ഗവൺമെൻറ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിൽ സദസ്സിനെ സംബോധന ചെയ്തു. പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇന്ത്യ, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബുക് സ്റ്റോറുകളിലും പുസ്തകം ലഭ്യമാണ്. ആമസോൺ യുഎഇ, ഇന്ത്യ, സിംഗപ്പൂർ, യുഎസ്എ, യുകെ എന്നിവയിലും പ്രമുഖ ഇകൊമേഴ്സ് പോർട്ടലുകളിലും നിന്ന് ഈ ആത്മകഥ സ്വന്തമാക്കാം. ഷാർജ പുസ്തക മേളയിലെ ജഷൻമാൽ പവലിയനിൽ ഇംഗ്ലീഷ് പതിപ്പും, ഡിസി ബുക്സ് പവലിയനിൽ മലയാള വിവർത്തനവും ലഭ്യമാണ്.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...