റാസൽഖൈമയിലെ ജബൽ ജയ്‌സ് ജനുവരി 31-ന് വീണ്ടും തുറക്കും

ഡിസംബറിലെ കനത്ത മഴയെത്തുടർന്ന് മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജെബൽ ജയ്‌സ് ജനുവരി 31 ന് വീണ്ടും തുറക്കും. ജനുവരി 31 ശനിയാഴ്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ്‌ലൈൻ ആയ ജയ്‌സ് ഫ്ലൈറ്റ്, യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റായ 1484 ബൈ പുറോ എന്നിവയും പ്രവർത്തനം ആരംഭിക്കും. പർവ്വത പാതകളിലെ സുരക്ഷാ പരിശോധനകൾ ഇതിനോടകംതന്നെ പൂർത്തിയായി കഴിഞ്ഞു.

യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ജബൽ ജയ്സ്. പർവ്വതത്തിലേക്കുള്ള റോഡുകളിലൂടെ ഇപ്പോൾ സുഗമമായ യാത്ര സാധ്യമാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ജബൽ ജയ്‌സ് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നത്. ജനുവരി മുപ്പത്തിയൊന്ന് ശനിയാഴ്ച വിനോദസഞ്ചാരികൾക്കായി ഇത് തുറന്നുകൊടുക്കും.

നിലവിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ റെഡ് റോക്ക് പ്രദേശം തൽക്കാലം അടഞ്ഞുതന്നെ കിടക്കും. ജെബൽ ജെയ്‌സിനെ ബാധിച്ച പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അടച്ചിട്ട ബെയർ ഗ്രിൽസ് എക്‌സ്‌പ്ലോറേഴ്‌സ് ക്യാമ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തുറന്നിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായാണ് പ്രവർത്തനം ആരംഭിക്കുക.
ഫെബ്രുവരി 7-ന് മൾട്ടി-സിപ്പ്‌ലൈൻ അനുഭവമായ ജെയ്‌സ് സ്കൈ ടൂറും പുനരാരംഭിക്കും.

സന്ദർശകർക്കായി പുതിയ പ്രവേശന നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ പർവ്വതത്തിലേക്ക് പ്രവേശനം ലഭ്യമാകൂ. ഇനി മുതൽ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്ക് ‘ഫ്രീ ഡ്രൈവ്’ അനുവദിക്കില്ല. സിപ്പ്‌ലൈൻ, സ്ലെഡ്ഡർ അല്ലെങ്കിൽ റെസ്റ്റോറന്റ് എന്നിവയിൽ നേരത്തെ ബുക്കിംഗ് ഉള്ളവർക്ക് തടസ്സമില്ലാതെ പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കാനാണ് അധികൃതർ പുതിയ നിബന്ധന മുന്നോട്ടുവെച്ചിരിക്കുന്നത്. വ്യൂവിംഗ് ഡെക്ക് പാർക്കിൽ കയറാൻ ടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഹൈക്കിംഗ് പാതകൾ ഉപയോഗിക്കാനും ടിക്കറ്റ് എടുക്കേണ്ടി വരും.

പർവ്വതത്തിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുണമെന്ന് അധികൃതർ വ്യക്തമാക്കി. പർവ്വത മുകളിൽ താപനില പത്ത് ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. യാത്രയ്ക്ക് മുൻപായി ശൈത്യകാല വസ്ത്രങ്ങൾ കൈയ്യിൽ കരുതാൻ മറക്കരുത്. തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. ഔദ്യോഗിക ചാനലുകൾ വഴി മാത്രം കാലാവസ്ഥ വിവരങ്ങൾ പരിശോധിക്കണം എന്നും അധികൃതർ വ്യക്തമാക്കി.

ആർ ആർ ടി എസ് വെറും വേസ്റ്റ്! പിണറായി സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ

സംസ്ഥാന സർക്കാരിന്റെ പുതിയ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ. ആർആർടിഎസ് എന്നത് വെറും സമയനഷ്ടമാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ...

‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’: ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് തൊട്ട്...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം....

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ്...

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...

കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ...