യുഎഇയിൽ താപനില വീണ്ടും താഴ്ന്നുതുടങ്ങി. റാസൽഖൈമ എമിറേറ്റിലെ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ 5 മണിക്ക് 1.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഈ ശൈത്യകാലത്ത് ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണ് യുഎഇ രേഖപ്പെടുത്തിയത്. ഇന്നലെ വെള്ളിയാഴ്ച പുലർച്ചെ 2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ജബല്‍ ജെയ്സില്‍ മഞ്ഞുവീഴുന്ന വീഡിയോ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. അലൈനിലും താപനിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞുവീഴ്ചകാണാനും ആസ്വദിക്കാനുമായി യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അലൈനിലെ രക്നയിലെത്തുന്നവരും നിരവധിയാണ്.