‘ഗൾഫനുഭവങ്ങൾ പറയൂ, കേൾക്കൂ’: പ്രവാസ ജീവിതാനുഭവം കേട്ട് പുസ്തകമാക്കാനൊരുങ്ങി ഐവറി ബുക്സ്

ദുബായ് : ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നയിക്കുന്ന ‘ഗൾഫനുഭവങ്ങൾ പറയൂ, കേൾക്കൂ’ എന്ന സംവാദപരിപാടി നാളെ തുടങ്ങും. കാൽ നൂറ്റാണ്ടിലേറെയായി ഗൾഫിൽ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തികളുടെ ഗൾഫനുഭവം ഈ സംവാദപരിപാടിയിലൂടെ നേരിട്ട് കേട്ട് രേഖപ്പെടുത്തുകയും എഡിറ്റ് ചെയ്ത് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് ഐവറി ബുക്സ് പ്രതിനിധികൾ പറഞ്ഞു. ഷാർജ പുസ്തകോത്സവത്തിൽ ഐവറി ബുക്സിന്റെ സ്റ്റാളിൽ 6, 7,8 തിയതികളിൽ വൈകിട്ട് ആറുമണി മുതലാണ് പരിപാടി നടക്കുക. നാളെ പ്രായംകുറഞ്ഞ ഗ്രാഫിക് എഴുത്തുകാരനായ ആയുഷ് ഡെന്നിയുടെ (ഇന്ത്യാ റെക്കോർഡ്സ് ഫെയിം) ലൈവ് ആർട്ട് ഡെമോ പരിപാടിയും ഐവറിയുടെ സ്റ്റാളിൽ നടക്കും. പുസ്തകമേളയുടെ അവസാന ദിവസമായ 13നു രാത്രി 9 മുതൽ 9.25 വരെ റൈറ്റേഴ്സ് ഫോറത്തിൽ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ ‘സിഗ്നിഫിക്കൻസ് ഓഫ് ഗ്രേറ്റ് ഇന്ത്യൻ എപിക്സ് ഫോർ മില്ലെനിയൽസ് ആൻഡ് ജെൻ ഇസഡ്’ എന്ന വിഷയത്തെകുറിച്ച് പ്രസംഗിക്കും.

ഐവറി ബുക്സിന് ഷാർജ ഫ്രീസോണിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാംപുകൾ, ഏകദിന ശിൽപശാലകൾ, കേരളത്തിൽ നിന്നുള്ള എഴുത്തുകാരുമായുള്ള മുഖാമുഖ ചർച്ചകൾ എന്നിവയിലൂടെ ഗൾഫ് മേഖലയിലെ എഴുത്തുകാരെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിലുടെ ഗൾഫ് എഴുത്തുകാരുടെ പുസ്തകങ്ങൾ നല്ല രീതിയിൽ എഡിറ്റിങ്ങും ഫ്രൂഫ് റീഡിങ്ങും നടത്തി പ്രസിദ്ധീകരിക്കാനും ഉദ്ദേശിക്കുന്നു.

ഐവറി ബുക്സ് രാജ്യാന്തര വിപണി ലക്ഷ്യം വച്ചുകൊണ്ട് യുകെയിലെ യുക്സ്ബ്രഡ്ജ് ആസ്ഥാനമാക്കി ഇംഗ്ലീഷ് പുസ്തക പ്രസാധനത്തിനും തുടക്കമിട്ടു. ടി. ഡി. രാമകൃഷ്നന്റെ ‘മാമ ആഫ്രിക്ക’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ആദ്യ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലേയും,ഗൾഫ് മേഖലയിലേയും ഇംഗ്ലീഷിൽ ഏഴുതുന്ന പുതിയ എഴുത്തുകാരേയും എവറിബുക്സ് യുകെയിലെ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇന്ന് ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സിഇഒ പ്രവീൺ വൈശാഖൻ, ഷാർജ ഓഫീസ് പ്രതിനിധി ഹുസൈഫ ഫക്രുദ്ദീൻ ലോക കേരള സഭാ അംഗം. പി. പദ്മനാഭൻ എന്നിവർ സംബന്ധിച്ചു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...