ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് ഷാർജയിൽ ജൂലൈ 20 വ്യാഴാഴ്ച പൊതുമേഖലാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഷാർജ സർക്കാരിന്റെ ഹ്യൂമൻ റിസോഴ്സ് വകുപ്പിന്റെ പ്രസ്താവന പ്രകാരം ജൂലൈ 20 ന് വ്യാഴാഴ്ച ഹിജ്റ പുതുവത്സര അവധി ആരംഭിക്കും. വ്യാഴാഴ്ച ഹിജ്രി പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ സർക്കാർ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ എന്നിങ്ങനെ 4 ദിവസത്തെ അവധി ലഭിക്കും.
യുഎഇയിൽ ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് എല്ലാ സർക്കാർ – സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജൂലൈ 21 വെള്ളിയാഴ്ച ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിരുന്നു.