ദീർഘമായ ചരിത്രമുള്ള ഇറാൻ എന്ന രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഭൂതകാലത്തിൻ്റെ തെളിവുകൂടിയാണ് ഗ്ലോബൽ വില്ലേജിലെ ഇറാൻ പവലിയൻ. ഗുണമേന്മയേറിയ വിലകൂടിയ രത്നങ്ങളും മുത്തുകളും പ്രശസ്തമായ പരവതാനികളും, ലോകപ്രശസ്തമായ കുങ്കുമപ്പൂവും എല്ലാം ഇറാന്റെ പവിലിയനെ സമ്പന്നമാക്കുന്നു. ഏറ്റവും അധികം വില്പന നടക്കുന്നതും ഇവതന്നെയാണ്. ഇറാൻ പവിലിയനിലേക്ക് കയറിച്ചെന്നാൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നതുതന്നെ ഈ മുത്തുകളും രത്നങ്ങളുമെല്ലാമാണ്. മരങ്ങളുടെ ചെറുരൂപത്തിൽ ഇവ പൂത്തുലഞ്ഞുനിൽകുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. വിവിധ കല്ലുകളുടെയും രത്നങ്ങളുടയും മാലകളും ഇവിടെ ഉണ്ട്. ലക്ഷക്കണത്തിനുവില വരുന്ന ഇത്തരത്തിലുള്ള മുത്തുകളും പവിഴവും മറ്റു രത്നങ്ങളും എല്ലാം വാങ്ങണമെങ്കിൽ ഈ പവലിയനിൽ എത്തിയാൽ മതി.

കുങ്കുമപൂവിന്റെ സ്റ്റാളുകൾ ഇറാൻ പവലിയനിൽ ധാരാളമായി ഉണ്ട്. വിവിധ ഗ്രേഡുകളിൽ ഉള്ള കുങ്കുമപ്പൂവിന്റെ വലിയ വിപണനം കേന്ദ്രം കൂടിയാണ്ഇറാൻ പവിലിൻ. കാഴ്ചയിൽ തന്നെ വാങ്ങാൻ തോന്നുന്നവ. പലതരത്തിൽ തേനും മറ്റും ചേർത്ത കുങ്കുമപ്പൂവിന്റെ ഉത്പന്നങ്ങളും ലഭ്യമാണ്. പലതരത്തിൽ പല വലുപ്പത്തിൽ പല ആകൃതിയിൽ ഇവ നിറഞ്ഞിരിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. ഗ്രേഡുകൾ അനുസരിച്ച് ഒരു ഗ്രാമിന് 25-30 ദിർഹംസാണ് വിലവരുന്നത്. അതായത് ഒരു ഗ്രാമിന് ഏതാണ്ട് 550രൂപ മുതൽ 700 രൂപവരെ വിലയുണ്ട്. ലോകോത്തര ഗുണമേന്മയുള്ള കുങ്കുമപ്പൂ വാങ്ങുവാൻ ഇറാൻ പവലിയൻ തേടി എത്തുന്നവർ ധാരാളം ഉണ്ട്.

ഇറാൻ പരാവതാനികളും വളരെ പ്രശസ്തമാണ്. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ചിത്രങ്ങളോടുകൂടിയ ഈ പരവതാനികൾ ആരെയും ആകർഷിക്കുന്നതാണ്. ചെറുതുമുതൽ വളരെ വലിപ്പം കൂടിയ മനോഹരമായ പർവതാനികൾ അടുക്കി വച്ചിരിക്കുന്നതാണ് ഇ പവലിയൻ ഒന്ന് ചുറ്റിവരുമ്പോൾ ഏറ്റവും അധികം കാണുന്നത്. ഗുണമേന്മ അനുസരിച്ച് നല്ല വിലയും ഇവയ്ക്കുണ്ട്. 4500 ദിർഹമാണ് ആണ് അത്യാവശ്യം വലിപ്പമുള്ള പരിവതാനിയുടെ വില. വലുപ്പം അനുസരിയിച്ച് ഏതാണ്ട് ഒരു ലക്ഷത്തിൽ അധികം വിലവരുന്ന പരിവതാനി മുതൽ ആറ് ലക്ഷം രൂപ വരെ വില വരുന്നവയാണ് ഇവിടെ ഉള്ളത്. ഒരു വര്ഷം മുതൽ ഒന്നര വര്ഷം വരെ എടുത്താണ് ഇവ നിർമ്മിക്കുന്നത്.ഇറാനിൽ നിന്നുള്ള പെയിൻ്റിംഗുകളും ഇവിടെ എത്തുന്നവരെ പിടിച്ചുനിർത്തുന്നവയാണ്.
ക്യാൻവാസിൽ ഫ്രെയിം ചെയ്ത പൈന്റിങ്ങുകളും ധാരാളം. ദുബായ് കിരീവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തും ഫാൽക്കണിനൊപ്പം നിൽക്കുന്ന പൈന്റിങ്ങും ഇവിടെ കാണാം.

ഇനി അപർവ്വമായ ഒരു കാഴ്ചയിലേക്കാണ്. തടിയിൽ നിന്ന് നാരുകൾ നിർമ്മിച്ച് അവ ക്യാൻവാസാക്കി അതിൽ ഓയിൽ പെയിന്റ് ചെയ്യുകയാണ് ഇവിടെ. അത്യപൂർവ്വമായി കാണുന്ന പൈറ്റിംഗുകളാണ് ഇവ. കൂടാതെ വെൽവെറ്റിലും ചെയ്ത ഓയിൽ പെയിന്റിംഗ് ഉണ്ടിവിടെ. കണ്ണെടുക്കാതെ നോക്കി നിന്ന് പോവും.

ഇറാനിയൻ സുഗന്ധ ദ്രവ്യങ്ങളും, വിവിധ പൂക്കൾ പ്രത്യേകരീതിയിൽ ഉണക്കിയുടുത്തതും ഇവിടെ കച്ചവടത്തിനായി കൊണ്ടുവന്നിട്ടുണ്ട്. പൂക്കൾ മാത്രമല്ല നാരങ്ങയും ഓറഞ്ചും മറ്റു പഴ വര്ധഗ്ഗങ്ങളും ഉണക്കിയതും വിൽപനക്കായി എത്തിച്ചട്ടുണ്ട് , റോസാ പൂവിന്റെ ഇതളുകളും മൊട്ടുകളും, മുല്ലപ്പവും അങ്ങനെ നിരവധി ഉത്പന്നങ്ങൾ. അങ്ങനെ ഇറാനിൽ പോവാതെ തന്നെ ഗുണമേന്മയേറിയ ഇറാനിയൻ വസ്തുക്കൾ കൈ നിറയെ വാങ്ങുവാനുള്ള എല്ലാ അവസരങ്ങളും ഇറാൻ പവലിയനയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.