ഖത്തർ ലോകകപ്പിൽ വെയിൽസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇറാന്‍റെ വിജയം. വെയിൽസ് ഗോളി ഹെൻസേ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ നേടിയാണ് ഇറാൻ ജയിച്ചത് . എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകൾ പിറന്നത്. ഇറാന്റെ സ്ട്രൈക്കർ തരേമിയെ ബോക്സിന് പുറത്തേയ്ക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തിടിച്ചു വീഴ്ത്തിയതിനാണ് എൺപത്തിയഞ്ചാം മിനിറ്റിൽ ഗോളി വെയ്ൻ ഹെന്നസി ചുവപ്പു കാർഡ് കണ്ടത്. ഇതോടെ വെയ്ൽസ് പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് രണ്ട് ഗോളും വീണത്.
നിലവിൽ ഗ്രൂപ്പ് ബിയിൽ ഏറ്റവും പിന്നിലാണ് ഇറാനുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് പട 6-2ന് ഗോൾമഴയിൽ മുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ വെയിൽസ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യു.എസിന്റെ പോരാട്ടവീര്യത്തിൽ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് വെയിൽസ് ഉള്ളത്. ജയത്തോടെ ഇറാൻ പ്രീ-ക്വാർട്ടർ സാധ്യത സജീവമാക്കി. ഇരുടീമുകൾക്കും വിജയം നിർണായകമായ മത്സരത്തിൽ ഇറാൻ തന്നെയായിരുന്നു ആക്രമണത്തിൽ മുന്നിൽ നിന്നത്.