കേരളത്തിൽ വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ്, അനുഭവമില്ലാതെ കവിതയില്ലെന്ന് പി പി രാമചന്ദ്രൻ

കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാൽ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന കാവ്യ സന്ധ്യയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്. കവിത മുദ്രാവാക്യ രീതിയിൽ എഴുതേണ്ട ഒന്നല്ല. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കവിതകളും വരും കാലത്തേക്ക് കൂടിയാണ് എഴുതപ്പെടുന്നത്.എന്നാൽ എഴുത്തും പ്രതികരണവും പോര എന്നഭിപ്രായത്തോട് യോജിക്കുന്നുവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോൾ മുകളിലേക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമർശിച്ചു.

സത്യം അതേപടി പകർത്തിയാൽ പോലും കവിതയാവുന്ന കാലമാണിത് എന്ന് കവി പി പി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണിൽ നിന്നെടുക്കുന്ന ഭസ്മം കൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാൽ വെച്ച മണ്ണിൽ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. 2014 ഇൽ ഡൽഹിയിൽ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട അണ്ണാന്റെ തൊഴുകൈ നിൽപ്പ് ഗുജറാത്തിലെ അൻസാരിയുടെ കൈകൂപ്പിയുള്ള നിൽപ്പിനെയാണ് ഓർമിപ്പിച്ചത്. അങ്ങനെയാണ് ‘തൊഴുകൈ’ എന്ന കവിത എഴുതിയതെന്നും രാമചന്ദ്രൻ പറഞ്ഞു.

ചെറുപ്പം മുതൽ കവിതയോട് താത്പര്യമുണ്ടായിരുന്നുവെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.കവിതയില്ലെങ്കിൽ താൻ പറയുന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ദുർബലനും അശക്തനുമായ തനിക്ക് കവിത എഴുതുകയല്ലാതെ മറ്റെന്ത് ചെയ്യാനാകുമെന്നും റഫീഖ് ചോദിക്കുന്നു. കവിത തന്നെ സംബന്ധിച്ച് ആരെയും രസിപ്പിക്കാൻ വേണ്ടിയുള്ളതല്ല,ആത്മഭാഷണത്തിന്റെ ഭാഗമാണ്. രസിപ്പിക്കാൻ വേണ്ടി പാട്ടുകൾ എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥ

നാട്ടിൽ ഇപ്പോൾ മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥയാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.
പ്രളയവും ഋതുഭേദങ്ങൾ മറികടന്നുള്ള പെയ്‌ത്തും മഴയുടെ മുഴുവൻ കാൽപനിക ഭാവങ്ങളെയും സൗന്ദര്യത്തെയും നഷ്ടപ്പെടുത്തിയെന്ന് റഫീഖ് പറഞ്ഞു.മഴയെ ആളുകൾ ഭയത്തോടെ കാണാൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കവി,അദ്ധ്യാപകൻ എന്നതിനപ്പുറം വര,വെബ് പബ്ലിഷിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് പി പി രാമചന്ദ്രൻ പറഞ്ഞു.2003 ലാണ് ഹരിതകം. കോം എന്ന പേരിൽ കവിതക്ക് മാത്രമായി ഒരു വെബ് സൈറ്റ് തുടങ്ങിയത്.ഗൾഫ് പ്രവാസികളിൽ നിന്നാണ് തനിക്ക് ഏറ്റവും കൂടുതൽ കവിതകൾ കിട്ടിയിട്ടുള്ളത്.കുഴൂർ വിൽസൺ,ടി കെ അനിൽകുമാർ,അസ്‌മോ,ടി എ ശശി തുടങ്ങിയവരുടെ കവിതകൾ ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു. താൻ വർണാന്ധനായതുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളിൽ മാത്രമാണ് വരക്കാറുള്ളതെന്നും രാമചന്ദ്രൻ പറഞ്ഞു.

ജീവിക്കാനുള്ള സാമർഥ്യമില്ലാത്തവൻ എന്ന പേരുദോഷം കവികൾക്കുണ്ടെന്നും എന്നാൽ താൻ അത്ര മോശക്കാരനല്ല എന്നും രാമചന്ദ്രൻ ഒരു വിവർത്തന കവിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ആരെങ്കിലും ആവശ്യപ്പെട്ടാൽ വിവർത്തനം ചെയ്യാറില്ലെന്നും കവിതയെ തന്റെ കൂടി ഭാഗമാക്കുന്നതിനാണ് വിവർത്തനമെന്നും പി പി രാമചന്ദ്രൻ പറഞ്ഞു. റഫീഖ് അഹമ്മദുമായുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചുള്ള ‘ ഒരു മുറുക്കാൻ പൊതിയുടെ ഓർമയ്ക്ക്’ എന്ന കവിത പി പി രാമചന്ദ്രൻ ചൊല്ലി.

ഇത് കൂടാതെ ഒരുവൾ,പച്ച നീല ചുവപ്പ്, പട്ടാമ്പി പുഴമണൽ എന്നീ കവിതകളും രാമചന്ദ്രൻ ചൊല്ലി.
തോറ്റ കുട്ടി എന്ന കവിതയാണ് റഫീഖ് അഹമ്മദ് ചൊല്ലിയത്. റഫീഖിന്റെ ‘മഴ കൊണ്ട് മാത്രം മുളക്കുന്ന’ എന്ന ഗാനം റിഷികയും ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനം അനിരുദ്ധും പി പി രാമചന്ദ്രന്റെ ‘ലളിതം’ എന്ന കവിത മനീഷിക മധുവും ആലപിച്ചു. മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ മോഡറേറ്ററായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്‌ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ...

കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ; ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ശനിയാഴ്ച രാത്രി ഒരു ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാന തലസ്ഥാനത്ത് എത്തിയ അദ്ദേഹം ഇന്ന് രാവിലെ ബിജെപി സംസ്ഥാന...

സോമനാഥിൽ ‘ശൗര്യ യാത്ര’ 108 കുതിരകളുടെ അകമ്പടിയോടെ പ്രധാനമന്ത്രി, പ്രത്യേക പൂജകളിൽ പങ്കെടുത്തു

സോമനാഥ് ക്ഷേത്രത്തിന്റെ പ്രൗഢിയും ഭാരതീയ സംസ്കാരത്തിന്റെ അതിജീവനവും വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച 'ശൗര്യ യാത്ര' ഗുജറാത്തിലെ സോമനാഥിൽ അരങ്ങേറി. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന...

അറസ്റ്റിലായ രാഹുലിനെതിരെ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ

മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാൾ കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ എത്തി പ്രതിഷേധിച്ചു. രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ...

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, അറസ്റ്റ് മൂന്നാം ബലാത്സം​ഗ പരാതിയിൽ

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ അർധരാത്രിയോടെയാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നാണ്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. ക്ഷേത്രത്തിന്റെ സർവ്വാധിപതിയായ തന്ത്രിയുടെ അറസ്റ്റ് സ്വർണക്കൊള്ള കേസിൽ നിർണ്ണായകമാവുകയാണ്. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു....

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ്...

അയൽരാജ്യത്ത് കരസേനാ ഓപ്പറേഷൻ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

മെക്സിക്കോയിൽ കരസേനാ ഓപ്പറേഷൻ ആരംഭിക്കുമെന്ന് യുഎസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, "മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഞങ്ങൾ ഇപ്പോൾ ഒരു കരസേനാ ഓപ്പറേഷൻ ആരംഭിക്കാൻ...