ഇന്ത്യ – എസ് എ ഡി സി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി

ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ എസ്.എ.ഡി.സി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്.എ.ഡി.സി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷന് തുടക്കമായത്.
പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ, സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിനുള്ള ട്രേഡ് കമ്മീഷണർ ആയി നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ, പൂർണ തോതിലുള്ള പ്രയോജനം നേടുന്നതിനും, മികച്ച ബിസിനസ് വളർച്ചയ്ക്കും, നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.ഏം .ഇ) നിക്ഷേപക മേഖലയിൽ ബോധവൽക്കരണം നടത്തുക, അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ കൗൺസിൽ നടത്തുമെന്ന് ട്രേഡ് കമ്മീഷണർ വിജയ് ആനന്ദ് പറഞ്ഞു. അതോടൊപ്പം യുഎഇയിൽ ഇന്ത്യൻ ഓവർസീസ് ബിസിനസ് കൗൺസിൽ യോഗവും തുടങ്ങി.

കമ്മിറ്റിയിലുള്ള പങ്കാളിത്തത്തിനു വിവിധ ബിസിനസുകാർക്കും കമ്പനികളുടെ സിഇഒമാർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെ ഗൾഫ് ഡയറക്ടർ ബെൻസി ജോർജ് പുതിയതായി നിയമിതനായ ട്രേഡ് കമ്മിഷണർ വിജയ് ആനന്ദിനെ അഭിനന്ദിച്ചു. 2024-ൽ ഉഭയകക്ഷി വ്യാപാരം 2 ബില്യൺ ഡോളർ കടന്നതോടെ സിംബാബ്‌വെയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടതായി അബുദാബി സിംബാബ്‌വെ എംബസി പ്രതിനിധി ലവ്‌മോർ മസെമോ അഭിപ്രായപ്പെട്ടു. സിംബാബ്‌വെയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായ യുഎഇ, സമീപഭാവിയിൽ തന്നെ അവരുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാകാൻ തയ്യാറെടുക്കുകയാണ് എന്നും യു.എ.ഇയിലെ എസ്.എ.ഡി.സി കൗൺസിൽ തലവനായി വിജയ് ആനന്ദിനെ നിയമിച്ചതിൽ സന്തോഷമുണ്ട് എന്നും ലവ്‌മോർ മസെമോ പറഞ്ഞു.

കൃഷി, ഖനനം, ഊർജം തുടങ്ങി നിരവധി മേഖലകളുടെ വികസനത്തിന് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് മസെമോ വിശദീകരിച്ചു. സിംബാബ്‌വെയിൽ നിന്നുള്ള നിക്ഷേപകർ യുഎഇ യിലെ ഭക്ഷ്യ-കാർഷിക മേഖലകളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നോക്കുകയാണെന്നും സ്വർണം ഉൾപ്പെടെ നിരവധി മേഖലകളിൽ സിംബാബ്‌വെയിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ യുഎഇ യിൽ നിന്നുള്ള നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്ന് സൗരോർജ്ജ മേഖലയിൽ വലിയ നിക്ഷേപങ്ങൾ വരുവാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, റിപ്പബ്ലിക് ഓഫ് സിംബാബ്‌വെയുടെ പ്രസിഡൻ്റ് എമേഴ്‌സൺ മംഗഗ്വയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സിംബാബ്‌വെയിൽ നടക്കുന്ന ശ്രമങ്ങളെ മസെമോ പരാമർശിച്ചു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെ പ്രസിഡൻ്റ് ഡോ. ആസിഫ് ഇഖ്ബാലും ഇന്ത്യയും യുഎഇയും സിംബാബ്‌വെയും തമ്മിലുള്ള ഈ ത്രികക്ഷി പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. യുഎഇയിലെ ഇന്ത്യക്കാർ സിംബാബ്‌വെയിലെ ബിസിനസ്സ് വളർച്ചയിൽ വളരെ താല്പര്യം ഉള്ളവരുമാണ്. എന്നും ഈ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പിന്തുണച്ചതിന് യുഎഇയിലെ സിംബാബ്‌വെ എംബസിക്ക് നന്ദി പറയുന്നുവെന്നും ഡോ.ഇക്ബാൽ പറഞ്ഞു.

ആലപ്പുഴ കളർകോട് വാഹനാപകടനം, വാഹന ഉടമയെ ചോദ്യം ചെയ്യും

ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിക്കാനിടയായ സംഭവത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ഉപയോ​ഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം...

ആലപ്പുഴ അപകടം, ഓവർലോഡും വണ്ടിയുടെ പഴക്കവും അപകടത്തിൻ്റെ ആഘാതം കൂട്ടി: ആർ.ടി.ഒ

ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആലപ്പുഴ ആര്‍ടിഒ എകെ ദിലു. കാറിലെ ഓവര്‍ ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ...

പ്രളയക്കെടുതിയിൽ തമിഴ്നാടിന് പിന്തുണ നൽകി പ്രധാനമന്ത്രി, എംകെ സ്റ്റാലിനുമായി സംസാരിച്ച് മോദി

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാട്ടിൽ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി...

ആലപ്പുഴ കളർകോട് വാഹനാപകടം, പൊലിഞ്ഞത് 5 ജീവനുകൾ, അപകടം സിനിമ കാണാൻ പോകുമ്പോൾ

അഞ്ച് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടമായ അപകടത്തിൻ്റെ നടുക്കത്തിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്. ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാർഥികളാണ് മരിച്ചത്. ആറു പേർക്കു...

കനത്ത മഴ തുടരുന്നു, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മലപ്പുറം, കാസർകോഡ്, തൃശ്ശൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളിലാണ് ഇന്ന്...

‘കള്ളവാര്‍ത്ത കൊടുത്താൽ ഓഫീസിലേക്ക് വരും’, മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും കെ.സുരേന്ദ്രൻ

മാധ്യമങ്ങൾക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷ കെ. സുരേന്ദ്രൻ. ബിജെപിക്കെതിരെ കള്ള വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽ എത്തി ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്‍റെ ഓഫീസിൽ...

മെറാൽഡയുടെ ആറാമത്തെ ഷോറൂം ദുബായിൽ പ്രവർത്തനം തുടങ്ങി

ഇന്ത്യയിലെ ജ്വല്ലറി ബ്രാൻഡായ മെറാൽഡയുടെ ആറാമത്തെയും, രണ്ടാമത്ത അന്താരാഷ്ട്ര സ്റ്റോറുമായ യുഎഇ ഔട്ട്ലെറ്റ് ദുബായ് അൽ ബർഷയിൽ പ്രവർത്തനം ആരംഭിച്ചു. 2024 നവംബർ 30 ന് ഇന്ത്യൻ അഭിനേത്രിയും മെറാൽഡയുടെ ബ്രാൻഡ് അംബാസഡറുമായ...

പാചകവാതക സിലിണ്ടർ വില വ‍ർധിച്ചു, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. എന്നാൽ...